Follow KVARTHA on Google news Follow Us!
ad

Maharashtra Crisis | മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുന്‍നിര്‍ത്തി സര്‍കാരുണ്ടാക്കാന്‍ അണിയറ നീക്കം സജീവം; മുന്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കണമെന്ന് 'ഒളിവില്‍' പോയ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താകറെയോട്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Politics,Shiv Sena,BJP,Trending,National,
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ മുന്‍നിര്‍ത്തി സര്‍കാരുണ്ടാക്കാന്‍ അണിയറ നീക്കം സജീവം. ഇതിനിടെ ഫഡ്നാവിസിനെ പിന്തുണയ്ക്കണമെന്ന് 'ഒളിവില്‍' പോയ മന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി ഉദ്ധവ് താകറെയോട് ആവശ്യപ്പെട്ടു. മാത്രമല്ല, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിട്ടുണ്ട്.

താനെയില്‍ ശിവസേനയുടെ മുഖമായ ഉദ്ധവ് താകറെ സര്‍കാരില്‍ പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ് ഏക്‌നാഥ് ഷിന്‍ഡെ. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഷിന്‍ഡെയെയും എംഎല്‍എമാരെയും കാണാതായത്. പാര്‍ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെ പരാതി ഉന്നയിച്ചിരുന്നു. ഈ അവസരത്തിലാണ് ബി ജെ പിയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം പുറത്തുവരുന്നത്.

Amit Shah, J P Nadda to discuss Maharashtra development with Fadnavis in Delhi, Mumbai, News, Politics, Shiv Sena, BJP, Trending, National

അതേസമയം തങ്ങള്‍ക്ക് 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ പറഞ്ഞു. എന്നാല്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് ശിവസേന പ്രതികരിച്ചു. അതിനിടെ, ശിവസേന തിങ്കളാഴ്ച വിളിച്ച യോഗത്തില്‍ 35 പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഉദ്ധവ് താകറെയുമായി രാത്രി കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ എല്ലാ എം എല്‍ എമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഷിന്‍ഡെയെ ഉപയോഗിച്ച് സംസ്ഥാന സര്‍കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത് പറഞ്ഞു. നിരവധി തവണ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിശ്വസ്തനായ പാര്‍ടി പ്രവര്‍ത്തകനാണ് ഷിന്‍ഡെ. ഷിന്‍ഡെയുമായി ആശയവിനിമയം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ നിലനില്‍പ്പ് തുലാസിലാക്കി തിങ്കളാഴ്ച രാത്രിയാണ് ഏക്‌നാഥ് ഷിന്‍ഡെ അടുപ്പക്കാരായ എംഎല്‍എമാരെയും കൂട്ടി 'മുങ്ങിയത്'. ഇവര്‍ ഗുജറാതിലെ സൂറതിലുള്ള നക്ഷത്ര ഹോടെലില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.

ഏക്‌നാഥ് ഷിന്‍ഡെ, താനാജി സാവന്ത്, ബാലാജി കല്യാണ്‍കര്‍, പ്രകാശ് ആനന്ദ് റാവു അബിത്കര്‍, അബ്ദുല്‍ സതാര്‍, സഞ്ജയ് പാണ്ഡുരംഗ്, ശ്രീനിവാസ് ഒനേഗ, മഹേഷ് ഷിന്‍ഡെ, സഞ്ജയ് റായ്മുല്‍കര്‍, വിശ്വനാഥ് ഭോര്‍, സന്ദീപന്‍ റാവു ഭൂംരെ, ശാന്താറാം മോര്‍, രമേഷ് ബോര്‍നാരെ, അനില്‍ ബാബര്‍, ചിന്‍മന്റാവു പാടീല്‍, ശംഭുരാജ് ദേശായി, മഹേന്ദ്ര ദല്‍വി, ഷഹാജി പാടീല്‍, പ്രദീപ് ജയ്സ്വാള്‍, മഹേന്ദ്ര തോര്‍വെ, കിഷോര്‍ പട്രാജ്, ബാലാജി കിനികര്‍, ഭരത്ഷേത് ഗോഗവാലെ, സഞ്ജയ് ഗെയ്ക്വാദ്, സുഹാസ് കാണ്ഡെ എന്നീ 26 പേരാണ് ഹോടെലില്‍ ഉള്ളതെന്നാണ് റിപോര്‍ട്.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നഡ്ഡയുടെ വീട്ടിലെത്തിയാണ് അമിത് ഷാ കാര്യങ്ങള്‍ അവലോകനം ചെയ്തത്. ഇരുവരുമായി കൂടിക്കാഴ്ച നടത്താന്‍ ഫഡ്നാവിസ് ഡെല്‍ഹിയിലേക്കു തിരിച്ചു.

Keywords: Amit Shah, J P Nadda to discuss Maharashtra development with Fadnavis in Delhi, Mumbai, News, Politics, Shiv Sena, BJP, Trending, National.

Post a Comment