HC granted bail | വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 3 പ്രതികള്‍ക്കും ജാമ്യം

 


തിരുവനന്തപുരം: (www.kvartha.com) വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളും കേസിലെ ഒന്നും രണ്ടും പ്രതികളുമായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിച്ചപ്പോള്‍, സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യമാണ് ലഭിച്ചത്.

HC granted bail | വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 3 പ്രതികള്‍ക്കും ജാമ്യം

വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്നത് സംബന്ധിച്ച് വിധി പകര്‍പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. കഴിഞ്ഞ ജൂണ്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.

കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിക്ക് നേരെ ചാടിയടുത്ത പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മര്‍ദിച്ച് താഴെയിടുന്ന വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിന്‍ ക്രൂവും ഉള്‍പെടെ മൊത്തം 40 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

Keywords: All the three accused who protested against the Chief Minister inside the plane have been granted bail, Thiruvananthapuram, News, Politics, Trending, Protesters, Congress, Pinarayi Vijayan, Flight, Kerala, Bail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia