AIADMK Leadership Row | എഐഎഡിഎംകെയിൽ ഏക നേതൃത്വം: പന്നീർ സെൽവം - ഇടപ്പാടി പളനിസ്വാമി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; പാർടി ആസ്ഥാനത്ത് കൂട്ടയടി

 


-അജോ കുറ്റിക്കൻ

ചെന്നൈ: (www.kvartha.com)
ഏക നേതൃത്വത്തെ സംബന്ധിച്ച് പ്രമേയങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതിനായി ചേർന്ന എഐഎഡിഎംകെ യോഗത്തിൽ കൂട്ടയടി. ചെന്നൈ റായ്പേട്ടിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ഒ പന്നീർ സെൽവം - ഇടപ്പാടി പളനിസ്വാമി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.
                 
AIADMK Leadership Row | എഐഎഡിഎംകെയിൽ ഏക നേതൃത്വം: പന്നീർ സെൽവം - ഇടപ്പാടി പളനിസ്വാമി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; പാർടി ആസ്ഥാനത്ത് കൂട്ടയടി

എഐഎഡിഎംകെ എക്‌സിക്യൂടീവ് കമിറ്റി യോഗം 23ന് ചേരാനിരിക്കെ യോഗത്തിൽ പാസാക്കേണ്ട പ്രമേയങ്ങളുടെ അന്തിമ ആലോചനയാണ് എഐഎഡിഎംകെ ആസ്ഥാനത്ത് നടന്നത്. മുതിർന്ന നേതാക്കളായ പൊന്നയ്യൻ, ചെമ്മലൈ, മനോജ് പാണ്ഡ്യൻ, വളർത്തുമതി, ജയകുമാർ എന്നിവരുൾപെടെ 11 പേരടങ്ങുന്ന സംഘമാണ് ആലോചനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. യോഗത്തിൽ പാർടി കോ-ഓർഡിനേറ്റർ ഒ പന്നീർ സെൽവം പങ്കെടുത്തു. പിന്നീട് അനുയായികളുമായി രഹസ്യ ചർച നടത്തി.

അതിനിടെ, മുൻ മന്ത്രി ജയകുമാർ എത്തിയപ്പോൾ ഒ പന്നീർ ശെൽവത്തെ അനുകൂലിക്കുന്നവർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കി. ഇതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
കോ-ഓർഡിനേറ്റർ ഇടപ്പാടി കെ പളനിസാമിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിനാൽ യോഗത്തിൽ എത്താതെ ഇടപ്പാടി പളനി സ്വാമി ചെന്നൈയിലെ വസതിയിൽ അനുയായികളുമായി കൂടിയാലോചന നടത്തുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച എഐഎഡിഎംകെ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ‘ഏകനേതൃത്വം’ ചർച ചെയ്തിരുന്നു ഇതിന് പിന്നാലെ എഐഎഡിഎംകെയിൽ ഏകനേതൃത്വത്തെ ചൊല്ലി തർക്കം രൂക്ഷമാവുകയായിരുന്നു.

Keywords:  Latest-News, National, Top-Headlines, Tamil Nadu, AIADMK, Clash, Politics, Political Party, Ex minister, AIADMK Leadership Row, AIADMK Leadership Row: EPS, OPS supporters clash in Tamil Nadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia