35 WhatsApp groups Banned | അഗ്‌നിപഥ് വിവാദം: സൈനിക റിക്രൂട്മെന്റ് സംരംഭത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 35 വാട്സ്ആപ് ഗ്രൂപുകള്‍ കേന്ദ്ര സർകാർ നിരോധിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) അഗ്നിപഥ് പദ്ധതിയെയും അഗ്‌നിവീരന്മാരെയും കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 35 വാട്സ്ആപ് ഗ്രൂപുകള്‍ ഞായറാഴ്ച നിരോധിച്ചതായി കേന്ദ്ര സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച (ജൂണ്‍ 17) ജനക്കൂട്ടം ഉപമുഖ്യമന്ത്രിയെ ആക്രമിച്ചതിനെത്തുടര്‍ന്ന് ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ രൂക്ഷമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാട്സ്ആപ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപോര്‍ടുകള്‍ക്കിടയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നടപടി. അക്രമികള്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട്, റെയില്‍വേയുടെ വസ്തുവകകള്‍ എന്നിവ ആക്രമിക്കുകയും കേടുപാടുകള്‍ വരുത്തുകയും ബീഹാറിലെ സാധാരണ ജീവിതം തടസപ്പെടുത്തുകയും ചെയ്തു.
             
35 WhatsApp groups Banned | അഗ്‌നിപഥ് വിവാദം: സൈനിക റിക്രൂട്മെന്റ് സംരംഭത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 35 വാട്സ്ആപ് ഗ്രൂപുകള്‍ കേന്ദ്ര സർകാർ നിരോധിച്ചു

വാട്സ്ആപ് വസ്തുതാ പരിശോധനയ്ക്കായി കേന്ദ്രം 8799711259 എന്ന നമ്പറും നല്‍കിയിട്ടുണ്ട്. ജൂണ്‍ 17 ന്, ബീഹാര്‍ സര്‍കാര്‍ ഞായറാഴ്ച വരെ 12 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു, പൊതുജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കാനും ഉള്ള ഉദ്ദേശത്തോടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനായി ചിലര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നെന്ന് അധികൃതര്‍ പറഞ്ഞു. നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സായുധ സേനയിലേക്ക് യുവാക്കളെ റിക്രൂട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിയുമായി സര്‍കാര്‍ വന്നതിന് തൊട്ടുപിന്നാലെ ജൂണ്‍ 15 മുതല്‍ ബീഹാര്‍ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.

'മൂന്ന് ദിവസത്തിനുള്ളില്‍ (ജൂണ്‍ 15 മുതല്‍ ജൂണ്‍ 17 വരെ) 620 ഓളം പേരെ അറസ്റ്റ് ചെയ്യുകയും 130 ഓളം എഫ്ഐആര്‍ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു,' ക്രമസമാധാന ചുമതലയുള്ള എഡിജി സഞ്ജയ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. അഗ്‌നിപഥ് റിക്രൂട്മെന്റ് സ്‌കീമിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് 140 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കണക്കനുസരിച്ച്, നിലവിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ബീഹാറിലെ റെയില്‍വേ സ്വത്തിനും യാത്രക്കാര്‍ക്കും ഭീഷണിയായതിനാല്‍ ശനിയാഴ്ച വരെ 60 ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം യാത്ര അവസാനിപ്പിക്കുകയും ചെയ്തു.

ഇത് സായുധ സേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്‍കുന്ന ഒരു പരിവര്‍ത്തന സംരംഭമാണെന്ന് 'അഗ്‌നിപഥ്' പദ്ധതി അനാച്ഛാദനം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. പദ്ധതി പ്രകാരം രാജ്യത്തെ യുവാക്കള്‍ക്ക് അഗ്‌നിവീരനായി സായുധ സേനയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

Keywords: Agnipath scheme row: Centre bans 35 WhatsApp groups for spreading fake news about latest military recruitment initiate, National, News, Top-Headlines, Newdelhi, Whatsapp, Soldiers, Social-Media, Bihar, Military, Recruitment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia