Agnipath row | കേന്ദ്രസർകാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം; രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ നീക്കമെന്ന് അഖിലേഷ് യാദവ്; പദ്ധതി പുനഃപരിശോധിക്കണമെന്ന് മായാവതി

 


ന്യൂഡെല്‍ഹി: (www.kvartha.com) കര, നാവിക, വ്യോമ സേനകളിലേക്ക് സൈനികരെ റിക്രൂട് ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതി അഗ്‌നിപഥ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം പ്രതിപക്ഷ പാര്‍ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി പ്രകാരം നാല് വര്‍ഷത്തെ കരാറില്‍ സൈനികരെ നിയമിക്കുന്നു. കാബിനറ്റ് സുരക്ഷാ കമിറ്റി അനുമതി നല്‍കിയ പുതിയ പ്രതിരോധ റിക്രൂട്മെന്റ് പരിഷ്‌കാരം ഉടനടി പ്രാബല്യത്തില്‍ വരും, കൂടാതെ പദ്ധതി പ്രകാരം റിക്രൂട് ചെയ്യുന്ന സൈനികരെ അഗ്‌നിവീര്‍ എന്ന് വിളിക്കും.
                 
Agnipath row | കേന്ദ്രസർകാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം; രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ നീക്കമെന്ന് അഖിലേഷ് യാദവ്; പദ്ധതി പുനഃപരിശോധിക്കണമെന്ന് മായാവതി

സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യാഴാഴ്ച കേന്ദ്രസര്‍കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തി, രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ തീരുമാനമെന്ന് വിശേഷിപ്പിച്ചു. 'രാജ്യത്തിന്റെ സുരക്ഷ ഹ്രസ്വകാല പ്രശ്‌നമല്ല; അത് വളരെ ഗൗരവമേറിയതും ദീര്‍ഘവുമായ നയമാണ്, അതാണ് പ്രതീക്ഷിക്കുന്നത്. സൈനിക റിക്രൂട്മെന്റിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന അവഗണന മനോഭാവം രാജ്യത്തിന്റെയും യുവാക്കളുടെയും ഭാവിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ഗുരുതരമായ നടപടിയാണെന്ന് തെളിയിക്കും,' അഖിലേഷ് ട്വീറ്റ് ചെയ്തു.
പദ്ധതി ഗ്രാമീണ യുവാക്കളോടുള്ള അനീതിയാണെന്ന് ബഹുജന്‍ സമാജ് പാര്‍ടി (ബിഎസ്പി) അധ്യക്ഷ മായാവതി പറഞ്ഞു. 'ആകര്‍ഷകമായ പദ്ധതിയെന്നു പറയുമെങ്കിലും രാജ്യത്തെ യുവാക്കള്‍ അതൃപ്തിയിലും രോഷത്തിലുമാണ്. സൈനിക റിക്രൂട്മെന്റ് സമ്പ്രദായത്തിലെ മാറ്റത്തെ അവര്‍ പരസ്യമായി എതിര്‍ക്കുന്നു,' മായാവതി ട്വീറ്റ് ചെയ്തു. പട്ടാളത്തിലെയും സര്‍കാര്‍ ജോലികളിലെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി സര്‍കാര്‍ സൈനികരുടെ കാലാവധി നാല് വര്‍ഷമായി പരിമിതപ്പെടുത്തുകയാണെന്ന് അവര്‍ വിശ്വസിക്കുന്നു, ഇത് ഗ്രാമീണ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നടപടിയാണെന്നും മായാവതി പറഞ്ഞു.
വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, തെറ്റായ നയങ്ങള്‍, ഗവണ്‍മെന്റിന്റെ ധിക്കാരപരമായ പ്രവര്‍ത്തനരീതി എന്നിവയാല്‍ രാജ്യത്തെ ജനങ്ങള്‍ ഇതിനകം ദുരവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ പുതിയ റിക്രൂട്മെന്റ് സമ്പ്രദായം സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ അസ്വാരസ്യം പടര്‍ന്നിട്ടുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു.

ബിജെപി എംപി വരുണ്‍ ഗാന്ധിയും 'അഗ്‌നിപഥ്' പദ്ധതിയുടെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും ഇത് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ അസംതൃപ്തി സൃഷ്ടിക്കുമെന്നും സര്‍കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സൈനിക റിക്രൂട്മെന്റ് പ്രക്രിയയിലെ സമൂലമായ മാറ്റങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും യുവജനങ്ങള്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും പെന്‍ഷന്‍ ഇല്ലാതെ നാല് വര്‍ഷത്തെ സേവനം കാരണം പദ്ധതിക്ക് കീഴിലുള്ള റിക്രൂട്മെന്റില്‍ 75 ശതമാനവും വിരമിക്കുമെന്നും വരുണ്‍ ഗാന്ധി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തില്‍ പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷം 75 ശതമാനം സൈനികരും 'തൊഴിലില്ലാത്തവരായി' മാറുകയും അവരുടെ ആകെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ അസംതൃപ്തി വര്‍ധിപ്പിക്കും. 15 വര്‍ഷത്തിനു ശേഷം വിരമിക്കുന്ന സാധാരണ സൈനികരെപ്പോലും നിയമിക്കുന്നതില്‍ കോര്‍പറേറ്റ് മേഖല വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ വിരമിച്ച ഈ സൈനികരുടെ പ്രതീക്ഷകള്‍ എന്തായിരിക്കുമെന്നും വരുൺ ഗാന്ധി ചോദിച്ചു.

Keywords:  News, National, Top-Headlines, Akhilesh Yadav, Central Government, Protest, Army, Military, Agnipath row, Agnipath row: Akhilesh Yadav says move 'fatal' for country's future; Mayawati asks Centre to reconsider scheme.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia