Follow KVARTHA on Google news Follow Us!
ad

Sharing Emotions | രാജ്യത്തെ 87% പ്രൊഫഷനലുകളും ജോലിസ്ഥലത്ത് അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കുന്നത് വഴി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന അവകാശവാദവുമായി ലിങ്ക്ഡ്ഇന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Business,Technology,Report,National,
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ 87% പ്രൊഫഷനലുകളും ജോലിസ്ഥലത്ത് അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കുന്നത് വഴി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന അവകാസഴാദവുമായി ഓണ്‍ലൈന്‍ പ്രൊഫഷനല്‍ നെറ്റ് വര്‍കായ ലിങ്ക്ഡ്ഇന്‍. ജോലിയില്‍ പ്രൊഫഷനലുകള്‍ മികവ് പ്രകടിപ്പിക്കുന്നതിലെ മാറ്റം കണ്ടെത്തുന്ന പുതിയ ഗവേഷണം ലിങ്ക്ഡ്ഇന്‍ പുറത്തിറക്കി.

87% Professionals in India Believe Sharing Emotions at Work Boosts Productivity, Morale: LinkedIn Report, New Delhi, News, Business, Technology, Report, National

2,188 പ്രൊഫഷനലുകളെ ഉള്‍പെടുത്തിക്കൊണ്ട് നടത്തിയ സര്‍വേ ഫലം വെളിപ്പെടുത്തുന്നത്, ഇന്‍ഡ്യയിലെ നാലില്‍ മൂന്ന് പ്രൊഫഷനലുകളും (76 ശതമാനം) കോവിഡിന് ശേഷം ജോലിയില്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ്.

'ജോലിയില്‍ കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ഈ ഡാറ്റ പ്രോസസിംഗ് തൊഴില്‍ ലോകത്ത് മികച്ച ജീവനക്കാരുടെ മനോവീര്യത്തിന്റെ രഹസ്യമായിരിക്കും, അങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരാവുകയും സ്വന്തമെന്ന വികാരം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് 10 ല്‍ ഒമ്പതു പേര്‍ (87 ശതമാനം) സമ്മതിക്കുന്നതായും റിപോര്‍ട് വെളിപ്പെടുത്തുന്നു.

രാജ്യത്തെ പ്രൊഫഷനലുകള്‍ അവരുടെ വികാരങ്ങളില്‍ നിന്ന് പിന്തിരിയുന്നില്ല, മാത്രമല്ല കൂടുതല്‍ ദുര്‍ബലരാകുകയും ചെയ്യുന്നു, ഏകദേശം മൂന്നില്‍ രണ്ട് (63%) പേരും തങ്ങളുടെ ബോസിന്റെ മുന്നില്‍ കരഞ്ഞതായി സമ്മതിക്കുന്നു, ബാക്കിയുള്ളവര്‍ (32%) ഒന്നിലധികം തവണ കരഞ്ഞുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

വികാരങ്ങള്‍ ഇപ്പോള്‍ 'പ്രൊഫഷനല്‍' ആണ്, എന്നാല്‍ 10 ല്‍ ഏഴു പേരും ഇപ്പോഴും അത് അപമാനമാണെന്ന് കരുതുന്നവരാണ്. ഇക്കാരണത്താല്‍, രാജ്യത്തെ നാലിലൊന്ന് പ്രൊഫഷനലുകളും ദുര്‍ബലരായി (27%), പ്രൊഫഷനലല്ലാത്തവരായി (25%), മോശമായി വിലയിരുത്തപ്പെടുമെന്ന ഭയത്താല്‍ (25%) തങ്ങളുടെ വികാരങ്ങള്‍ സത്യസന്ധമായി തുറന്ന് പറയുന്നതില്‍ ആശങ്കാകുലരാണ്.

അന്യായമായി, സ്ത്രീകള്‍ കൂടുതല്‍ ജോലി ഭാരം വഹിക്കുന്നുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ജോലിസ്ഥലത്ത് അവരുടെ വികാരങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും ഒരുപടി മുന്നിലാണെന്ന് വിലയിരുത്തപ്പെടുന്നതായി രാജ്യത്തെ അഞ്ചില്‍ നാല് (79%) പ്രൊഫഷനലുകളും സമ്മതിക്കുന്നു.

1996നും 2000 നും ഇടയില്‍ ജനിച്ചവരും (73 ശതമാനം), 1985നും 1995നും ഇടയില്‍ ജനിച്ചവരും (79 ശതമാനം) സ്വയം വികാരം പ്രകടിപ്പിക്കുന്നതിലും ജോലിസ്ഥലത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും എന്നത്തേക്കാളും കൂടുതല്‍ സുഖം അനുഭവിക്കുന്നതിലും മറ്റുള്ളവരെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നു. 58-60 വയസ് പ്രായമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും 20 ശതമാനം ജോലിക്കാര്‍ക്കും ജോലിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഇതേ സുഖം തന്നെ ലഭിക്കുന്നു.

രാജ്യത്തെ മുക്കാല്‍ ഭാഗത്തിലധികം (76 ശതമാനം) പ്രൊഫഷനലുകളും ജോലിസ്ഥലത്ത് 'തമാശ ആസ്വദിക്കുന്നത്' ഓഫിസ് സംസ്‌കാരത്തിന് നല്ലതാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ പകുതിയിലധികം (56 ശതമാനം) തമാശ ആസ്വദിക്കുന്നത് 'അണ്‍പ്രൊഫഷനല്‍' ആയി കണക്കാക്കുന്നു.

ഈ സമ്മിശ്ര വികാരങ്ങള്‍ ഉണ്ടായിരുന്നിട്ടും, രാജ്യത്തെ 10 ല്‍ ഒമ്പത് പ്രൊഫഷനലുകളും (90 ശതമാനം) ജോലി സമയത്ത് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും വിലകുറച്ച് കാണിക്കുന്നതുമായ വികാരം നര്‍മമാണെന്ന് സമ്മതിക്കുന്നു. വാസ്തവത്തില്‍, അഞ്ചില്‍ മൂന്നിലധികം പ്രൊഫഷനലുകള്‍ (61 ശതമാനം) ജോലിസ്ഥലത്ത് പൊതുവെ കൂടുതല്‍ നര്‍മം ഉപയോഗിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ്.

ദക്ഷിണേന്‍ഡ്യയിലെ പ്രൊഫഷനലുകളാണ് രാജ്യത്ത് ഏറ്റവുമധികം തമാശകള്‍ പറയുന്നത്, അഞ്ചില്‍ രണ്ടുപേര്‍ (43 ശതമാനം) ദിവസത്തില്‍ ഒരിക്കലെങ്കിലും തമാശ പറയുന്നു. തമാശയുടെ കാര്യത്തില്‍ രാജ്യത്തെ പടിഞ്ഞാറന്‍ മേഖല (38 ശതമാനം), കിഴക്കന്‍ പ്രദേശം (37 ശതമാനം) , രാജ്യത്തിന്റെ വടക്ക് ഭാഗം (36 ശതമാനം), വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ (33 ശതമാനം) ആണെന്നും പഠനം അവകാശപ്പെടുന്നു.

ലോകമെമ്പാടുമുള്ള, ഇന്‍ഡ്യന്‍, ഇറ്റാലിയന്‍ തൊഴിലാളികളാണ് ആഗോളതലത്തില്‍ ഏറ്റവും രസകരമായരീതിയില്‍ തൊഴില്‍ ചെയ്യുന്നത്. യഥാക്രമം മൂന്നിലൊന്ന് (38 ശതമാനം) പേര്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും തമാശ പറയുന്നു. ജര്‍മന്‍കാര്‍ (36 ശതമാനം), ബ്രിടീഷുകാര്‍ (34 ശതമാനം), ഡച് (33 ശതമാനം), ഫ്രഞ്ചുകാര്‍ (32 ശതമാനം) എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ തൊഴിലാളികളാണ് (29 ശതമാനം) തമാശപറയുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

Keywords: 87% Professionals in India Believe Sharing Emotions at Work Boosts Productivity, Morale: LinkedIn Report, New Delhi, News, Business, Technology, Report, National.

Post a Comment