Follow KVARTHA on Google news Follow Us!
ad

Elders’ Helpline report | 'മുതിര്‍ന്നവരുടെ ഹെല്‍പ് ലൈനിൽ ലഭിച്ച 80 ശതമാനം കോളുകളും വീട്ടുകാരും മറ്റും ഉപദ്രവിക്കുന്നതായി ബന്ധപ്പെട്ട്'; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

80 per cent distress calls received on Elders’ Helpline report senior citizen abuse in Bengaluru, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) നൈറ്റിംഗേല്‍സ് മെഡികല്‍ ട്രസ്റ്റും ബെംഗ്ളുറു സിറ്റി പൊലീസും ചേര്‍ന്ന് ജൂണ്‍ 15ന് വയോജനങ്ങളുടെ ദുരുപയോഗ ബോധവല്‍ക്കരണ ദിനത്തില്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ഉണ്ടായിട്ടുണ്ടെന്ന്, നഗരപ്രദേശങ്ങളില്‍ നിന്ന് കേസുകള്‍ കാണിക്കുന്നു. ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരായ ലോക്ഡൗണുകളും അണുകുടുംബങ്ങളും മറ്റ് നിരവധി കാരണങ്ങളും മുതിര്‍ന്നവര്‍ക്കെതിരായ ദുരുപയോഗം ഗണ്യമായി വര്‍ധിപ്പിച്ചതായി കരുതുന്നു.
                     
News, Latest-News, National, Karnataka, Assault, Police, Issue, Family, Health, Elders’ Helpline report, 80 per cent distress calls received on Elders’ Helpline report senior citizen abuse in Bengaluru.
       
വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബെംഗ്ളുറു ആസ്ഥാനമായുള്ള എന്‍ജിഒയായ നൈറ്റിംഗേല്‍സ് മെഡികല്‍ ട്രസ്റ്റിന്റെയും ബെംഗ്ളുറു സിറ്റി പൊലീസിന്റെയും സംയുക്ത പദ്ധതിയാണ് ദുരിതമനുഭവിക്കുന്ന വയോജനങ്ങള്‍ക്കായി രൂപീകരിച്ച വയോജന ഹെല്‍പ് ലൈന്‍ (1090). ഇത് രൂപീകരിച്ചിട്ട് ജൂണ്‍ 15 ന് 20 വര്‍ഷം തികയുന്നു.

'ഹെല്‍പ് ലൈനില്‍ മുതിര്‍ന്ന പൗരന്മാരില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ 80 ശതമാനവും ദുരുപയോഗവുമായി ബന്ധപ്പെട്ടതാണ് - 23.7 ശതമാനം ശാരീരിക പീഡനങ്ങളും, 77.3 ശതമാനം വൈകാരികവും വാക്കാലുള്ളതുമായ അധിക്ഷേപവും, സാമ്പത്തിക ചൂഷണം 26.7 ശതമാനം, അവഗണന 52.60 ശതമാനം എന്നിങ്ങനെയാണ്' നൈറ്റിംഗേല്‍സ് മെഡികല്‍ ട്രസ്റ്റിന്റെ സഹസ്ഥാപകയും മാനജിംഗ് ട്രസ്റ്റിയുമായ ഡോ. രാധ എസ് മൂര്‍ത്തി പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബെംഗ്ളൂറില്‍ നിന്ന് 2,35,541 കോളുകളാണ് ഹെല്‍പ് ലൈനിലേക്ക് ലഭിച്ചതെന്ന് ഡോ. മൂര്‍ത്തി പറഞ്ഞു. അവയില്‍ 8,419 കോളുകള്‍ ശല്യപ്പെടുത്തലും വഞ്ചനയുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ 4,176 കോളുകള്‍ കുടുംബാംഗങ്ങള്‍, 1,868 കോളുകള്‍ സ്വകാര്യ, പൊതു ഏജന്‍സികള്‍, 2,375 കോളുകള്‍ വ്യക്തികള്‍ എന്നിങ്ങനെയാണ്. 433 കോളുകള്‍ വയോജനങ്ങളെ കാണാതായതായി റിപോര്‍ട് ചെയ്തപ്പോള്‍ 93 കോളുകള്‍ വൃദ്ധസദനങ്ങള്‍ക്കെതിരായ പരാതികളാണ്. വിളിച്ചവരില്‍ 1,646 പേര്‍ സാമ്പത്തിക അരക്ഷിതാവസ്ഥ, മാനസിക ആശങ്കകള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. 43,572 കോളുകളിൽ പെന്‍ഷനും മറ്റുമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ കാലത്ത് ദുരുപയോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും, മുതിര്‍ന്നവര്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ പുറത്തുവരാന്‍ കഴിയുന്നില്ലെന്ന് ഡോ. മൂര്‍ത്തി പറഞ്ഞു. പ്രായമായവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ, പ്രത്യേകിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്, 'മുതിര്‍ന്ന പൗരന്മാര്‍: സുരക്ഷിതരും ജാഗ്രതയുമുള്ളവരായിരിക്കുക' എന്ന ബുക്ലെറ്റ് ചടങ്ങില്‍ പ്രകാശനം ചെയ്തു.

'യുവാക്കള്‍ മുതിര്‍ന്നവരുടെ സമ്പന്നമായ അനുഭവവും പക്വതയും വിവേകവും പ്രയോജനപ്പെടുത്തുകയും അവരെ ഒരു പിന്തുണാ സംവിധാനമായി കാണുകയും വേണമെന്ന് ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും ശാക്തീകരണ ഡയറക്ടര്‍ കെ എസ് ലത കുമാരി പറഞ്ഞു. 50 ശതമാനം മുതിര്‍ന്നവര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും 65 വയസിന് മുകളിലുള്ളവരില്‍ 80 ശതമാനം പേരും ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉള്‍പെടെ തടയാന്‍ കഴിയുന്ന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും സൈക്യാട്രിസ്റ്റ് ഡോ. സി ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. 'മുതിര്‍ന്നവര്‍ വിഷമിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്, അവര്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കണം,' മുതിര്‍ന്ന പൗരന്മാരെ അവരുടെ മനസും ശരീരവും സജീവമായി നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, Latest-News, National, Karnataka, Assault, Police, Issue, Family, Health, Elders’ Helpline report, 80 per cent distress calls received on Elders’ Helpline report senior citizen abuse in Bengaluru.
< !- START disable copy paste -->

Post a Comment