Shot Dead | അമേരികയെ നടുക്കി വീണ്ടും വെടിവയ്പ്; 2 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

 



വാഷിങ്ടന്‍: (www.kvartha.com) അമേരികയെ നടുക്കി വീണ്ടും വെടിവയ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫന്‍സ് എപിസ്‌കോപല്‍ ചര്‍ചിലാണ് വെടിവയ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പ്രാദേശിക സമയം വൈകിട്ട് 6.22നായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമുണ്ടായ ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ അക്രമിയെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അലബാമ ഗവര്‍ണര്‍ കേ ഐവി നടുക്കം രേഖപ്പെടുത്തി. ബെര്‍മിങ്ഹാമിന് സമീപമുള്ള വെസ്റ്റാവിയ ഹില്‍സ് 39,000ത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണ്. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Shot Dead | അമേരികയെ നടുക്കി വീണ്ടും വെടിവയ്പ്; 2 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ്


കഴിഞ്ഞ ദിവസം യുഎസിലെ ഫിലഡല്‍ഫിയയിലും വെര്‍ജീനിയയിലും വെടിവയ്പുകളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഫിലഡല്‍ഫിയയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ സ്ത്രീ അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. സെന്‍ട്രല്‍ വെര്‍ജീനിയയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ ബിരുദപാര്‍ട്ടിക്കിടെ നടന്ന വെടിവയ്പിലാണ് 20 കാരന്‍ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

യുഎസില്‍ വെടിവയ്പ് സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ കര്‍ശനമായ തോക്ക് നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത് വന്നിരുന്നു. ടെക്‌സസിലെ സ്‌കൂളില്‍ 18 കാരന്‍ നടത്തിയ വെടിവയ്പില്‍ ഒന്‍പത് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടതും രാജ്യത്തിനെ നടുക്കി.

Keywords:  News,World,international,Washington,America,Killed,Crime,Church,Police,Custody,Accused, 2 people killed during a shooting at a church near Birmingham, Alabama
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia