ബെന്‍ഗ്ലൂറില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; അപകടം വീട്ടില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം

 


കോട്ടയം: (www.kvartha.com 11.09.2021) ബെന്‍ഗ്ലൂറില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം ഒന്നാം മൈല്‍ കള്ളികാട്ട് കെ ജെ സെബാസ്റ്റ്യന്റെ മകന്‍ ജോസ് സെബാസ്റ്റ്യന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:15നായിരുന്നു അപകടം ഉണ്ടായത്.

ബെന്‍ഗ്ലൂറില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; അപകടം വീട്ടില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം

പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈകും സ്വകാര്യ ബസും ഒന്നാം മൈലില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ബിരുദ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി തയാറെടുക്കുകയായിരുന്നു ജോസ് . ഇതിനായി ബെന്‍ഗളൂരുവില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പോവുകയായിരുന്നു.

വീട്ടില്‍ നിന്ന് ബൈകില്‍ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് അപകടം സംഭവിച്ചത്. ബൈക് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉടന്‍തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: കുസുമം സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപിക, ആര്‍ വി വി എച്ച് എസ് എസ്, വിഴിക്കത്തോട്), സഹോദരി അഞ്ജു ജിബിന്‍. സംസ്‌കാരം പിന്നീട്.

പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ നവീകരിച്ച പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നാലുവര്‍ഷത്തിനിടെ ഒന്നാം മൈലിന് വടക്കോട്ട് പത്തുകിലോമീറ്ററോളം ദൂരത്ത് നിരവധി പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

Keywords:  Youth died in Bike accident, Kottayam, News, Accidental Death, Bike, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia