ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

 


കോഴിക്കോട്: (www.kvartha.com 10.09.2021) താമരശേരി ചുരത്തിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലില്‍ റംസിത്ത് (30) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും ചുരമിറങ്ങി വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയിഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു


കാറിലുണ്ടായിരുന്ന ദില്‍ശാദ്, സൈബിന്‍, കുക്കു എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ദില്‍ശാദിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Keywords:  News, Kozhikode, Kerala, State, Accident, Car accident, Death, Dies, Top-Headlines,  Young man died in car accident.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia