ഇനിയും വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും; ഭര്‍ത്താവിനെ വേഗം മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ; കാരണമറിഞ്ഞതോടെ അമ്പരപ്പ്, അവളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്ന് ബോസ്

 



മുംബൈ: (www.kvartha.com 11.09.2021) കോവിഡ് എന്ന പകര്‍ചവ്യാധി ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയപ്പോള്‍ സാമ്പത്തിക മേഖല മുഴുവന്‍ അവതാളത്തിലായി. ലോക് ഡൗണും അടച്ചുപൂട്ടലും കൂടി വന്നതോടെ സര്‍കാര്‍ ഓഫീസുകള്‍ മുതല്‍ സ്വകാര്യ കമ്പനികളില്‍ വരെ 'വര്‍ക് ഫ്രം ഹോം' നിലവില്‍ വന്നിരുന്നു. ഇത് ഇപ്പോഴും തുടരുന്ന ഒരു സ്ഥാപനത്തിലെ യുവാവിന്റെ ഭാര്യ അയാളുടെ ബോസിന് അയച്ച മെസേജ് വൈറലാവുകയാണ്. 

ഇനിയും വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും; ഭര്‍ത്താവിനെ വേഗം മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ; കാരണമറിഞ്ഞതോടെ അമ്പരപ്പ്, അവളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്ന് ബോസ്


ആര്‍ പി ജി ഗ്രൂപ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കയാണ് യുവതിയുടെ രസകരമായ ആവശ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ വീട് വൃത്തിയായിരിക്കാനായി ഭര്‍ത്താവിനെ വീണ്ടും ഓഫീസിലേക്ക് വിളിക്കണമെന്ന് ബോസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി. ഭര്‍ത്താവ് 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചതാണെന്നും കോവിഡ് ചട്ടങ്ങള്‍ പാലിക്കുമെന്നും യുവതി ബോസിന് ഉറപ്പുനല്‍കുന്നു.

'വര്‍ക് ഫ്രം ഹോം കുറച്ച് നാളുകള്‍ കൂടി തുടര്‍ന്നാല്‍ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും. ദിവസം 10 തവണയാണ് അദ്ദേഹം കാപ്പി കുടിക്കുന്നത്. വിവിധ റൂമുകളില്‍ ഇരുന്ന് അവിടെയെല്ലാം നാശമാക്കും  ഇടക്കിടെ ഭക്ഷണം ചോദിച്ച് കൊണ്ടിരിക്കും. ജോലിക്കിടെ വരുന്ന കോളുകള്‍ക്കിടെ ഉറക്കം തൂങ്ങുന്നത് വരെ ഞാന്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എന്റെ പണി ഇരട്ടിപ്പിക്കുന്നു' -അവര്‍ ബോസിന് എഴുതി. 

തന്റെ വീടിന്റെ വൃത്തി വീണ്ടെടുക്കാന്‍ ഭര്‍ത്താവിനെ എത്രയും വേഗം ഓഫീസിലേക്ക് മടക്കി വിളിക്കണമെന്ന് പറഞ്ഞാണ് അവര്‍ അവസാനിപ്പിക്കുന്നത്. ഇതാണ് ഗോയങ്ക പങ്കുവച്ചത് ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്വീറ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധിയാളുകള്‍ ആളുകള്‍ പോസ്റ്റിന് ലൈകടിക്കുകയും  ചെയ്തു.

Keywords:  News, National, India, Mumbai, Job, COVID-19, Trending, Labours, Social Media, Husband, House Wife, Viral, Wife asks her husband's boss to allow him to work from office to 'get her sanity back'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia