നിയമസഭാ പ്രതിഷേധ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം:  (www.kvartha.com 09.09.2021) നിയമസഭാ പ്രതിഷേധ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണെന്നാരോപിച്ച മന്ത്രി അതുകൊണ്ട് തന്നെ ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേതെന്നും കുറ്റപ്പെടുത്തി.

നിയമസഭാ പ്രതിഷേധ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസില്‍ ആണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  V Sivankutty against Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia