സ്‌കൂടെറില്‍ ലോറി ഇടിച്ച് അമ്മ മരിച്ചു; മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍; മരിച്ചത് ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ

 


കൊച്ചി: (www.kvartha.com 12.09.2021) സ്‌കൂടെറില്‍ ലോറി ഇടിച്ച് അമ്മ മരിച്ചു. മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍. മരിച്ചത് ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി (56). ഇരുമ്പനം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ എച്ച് പി സി എലിന് മുന്നില്‍ വച്ച് ശനിയാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം നടന്നത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂടെറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടെറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജൂഹിയുടെ സഹോദരന്‍ ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്.

സ്‌കൂടെറില്‍ ലോറി ഇടിച്ച് അമ്മ മരിച്ചു; മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍; മരിച്ചത് ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ

ഉപ്പും മുളകും പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രത്തേയാണ് ജൂഹി അവതരിപ്പിക്കുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീര്‍ ശരണ്‍ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. അച്ഛന് കേരളത്തെയും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നതിനാല്‍ ഒരു മലയാളി പെണ്‍കുട്ടിയെ തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് ജൂഹി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.

Keywords:  TV star Juhi Rustagi's mother dies in road accident, Kochi, News, Accidental Death, Hospital, Treatment, Injured, Television, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia