എലി നശീകരണത്തിന് വച്ച വിഷം അബദ്ധത്തില്‍ കഴിച്ചതായി കുടുംബം; രണ്ടര വയസുകാരന് ദാരുണാന്ത്യം


മലപ്പുറം: (www.kvartha.com 1.09.2021) വേങ്ങരയില്‍ എലി നശീകരണത്തിന് വച്ച വിഷം അബദ്ധത്തില്‍ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചതായി കുടുംബം. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങരയാണ് സംഭവം. മൂസക്കുട്ടിയുടെ രണ്ടര വയസ് പ്രായമുള്ള മകന്‍ ശയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലി നശീകരണത്തിന്‌വച്ച വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. 

News, Kerala, State, Malappuram, Death, Child, Hospital, Treatment, Family, Toddler dies after accidently eaten rat poison


ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍: മുഹ് മദ് അശ്റഫ്, അമീന്‍, ശിബിന്‍ ശാ.

Keywords: News, Kerala, State, Malappuram, Death, Child, Hospital, Treatment, Family, Toddler dies after accidently eaten rat poison

Post a Comment

Previous Post Next Post