'ലൈംഗിക പുസ്തക രചയിതാവിനോട് പ്രേമം'; നോവലിസ്റ്റിനോടൊപ്പം ജീവിക്കാന്‍ സ്‌പെയിനില്‍ യുവ ബിഷപ് രാജിവച്ചതായി റിപോര്‍ട്

 



മാഡ്രിഡ്: (www.kvartha.com 09.09.2021) സ്‌പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ പദവിയില്‍നിന്ന് രാജിവച്ചു. സോള്‍സൊനയിലെ ബിഷപും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. രാജി ലൈംഗിക പുസ്തക രചയിതാവായ സില്‍വിയ കബലോളുമായി ഒരുമിച്ച് ജീവിക്കാന്‍ ആണെന്നാണ് റിപോര്‍ട്. വിവാഹത്തിനായി സ്ഥാനമൊഴിഞ്ഞത് സഭയ്ക്കുള്ളില്‍ വിവാഹബന്ധം സംബന്ധിച്ച പുതിയ ചര്‍ച്ചയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. 

തീര്‍ത്തും അപ്രതീക്ഷിതമായാണ് ബിഷപ് സ്ഥാനം രാജിവെക്കാന്‍ സേവ്യര്‍ കഴിഞ്ഞ മാസം വതിക്കാന്റെ അനുമതി തേടിയത്. വതിക്കാനിലെത്തി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.  

2010ല്‍ 41-ാം വയസിലാണ് സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപായ സേവ്യര്‍ നോവല്‍ ഈ സ്ഥാനത്തെത്തിയത്. കാറ്റലോണിയന്‍ മേഖലയായ സോള്‍സോനയിലെ ബിഷപായാണ് ചുമതലയേറ്റത്. കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങളില്‍ ബിഷപിന്റെ നിലപാടുകള്‍ പലപ്പോഴും വിവാദമായിരുന്നു. ഒഴിപ്പിക്കല്‍ ക്രിയകള്‍ക്ക് പേരുകേട്ട ബിഷപ് സ്വവര്‍ഗാനുരാഗികളെ പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിനായും ഇടപെട്ടിരുന്നു.   

'ലൈംഗിക പുസ്തക രചയിതാവിനോട് പ്രേമം'; നോവലിസ്റ്റിനോടൊപ്പം ജീവിക്കാന്‍ സ്‌പെയിനില്‍ യുവ ബിഷപ് രാജിവച്ചതായി റിപോര്‍ട്


തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് യുവ ബിഷപ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, നോവലിസ്റ്റ് സില്‍വിയ കബലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് രാജിവെച്ചതെന്ന് തദ്ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.  

വിവാഹമോചിതയും 2 കുട്ടികളുടെ അമ്മയുമായ ലൈംഗികത നിറഞ്ഞ സാതാനിക്-ഇറോടിക് നോവലുകളെഴുതുന്ന സില്‍വിയ കബലോളുമായി ബിഷപ് ഒരുമിച്ചു ജീവിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത  സഭാ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഇരുവരെയുടെയും ഒന്നിച്ച് ജീവിക്കാനുള്ള വാര്‍ത്ത പുറത്തുവന്നത്. സൈകോളജിസ്റ്റ് കൂടിയാണ് സില്‍വിയ കബലോള്‍. റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ടലാണ് ഇരുവരെയും കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

Keywords:  News, World, International, Love, Marriage, Vatican, Writer, Spanish bishop quits for love of book author
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia