പെന്‍സിലും പേനയും കടറുമൊക്കെ ജീവിതം പറയുന്നു; യൂ ട്യുബില്‍ ശ്രദ്ധേയമായി യുവാവിന്റെ വേറിട്ട ഹ്രസ്വചിത്രം

 


തിരുവനന്തപുരം: (www.kvartha.com 12.09.2021) കോവിഡ് രണ്ടാം ഘട്ട ലോക് ഡൗണിന്റെ ഇടവേളകളിൽ യുവാവ് ചെയ്ത ഹ്രസ്വചിത്രം യൂ ട്യുബില്‍ ശ്രദ്ധേയമാവുന്നു. തിരുവനന്തപുരം സ്വദേശിയായ വിഘ്നേശ് രാജശോഭ് ഒരുക്കിയ 'ചുവപ്പ് പൂക്കള്‍ വാടാറില്ല' എന്ന ചിത്രമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. മനുഷ്യരല്ല ഇതിലെ കഥാപാത്രങ്ങൾ എന്നതാണ് പ്രധാന സവിശേഷത. പെന്‍സിലും പേനയും കടറും മൊബൈൽ ഫോണുമാണ് കഥാപാത്രങ്ങളായി എത്തുന്നത്.

    
പെന്‍സിലും പേനയും കടറുമൊക്കെ ജീവിതം പറയുന്നു; യൂ ട്യുബില്‍ ശ്രദ്ധേയമായി യുവാവിന്റെ വേറിട്ട ഹ്രസ്വചിത്രം


മൊബൈൽ ഫോൺ മനുഷ്യരുടെ പ്രധാന അവശ്യ വസ്തുവായി മാറുകയും അതിനിടയിൽ കോവിഡിന്റെ പിടിയിലമർന്ന് ക്ലാസുകൾ അടക്കം എല്ലാം ഓൺലൈനായി മാറുകയും ചെയ്തപ്പോൾ മനുഷ്യൻ മറന്നുപോകുന്ന കൈയെഴുത്തിനെ മനോഹരമായി ആവിഷ്കരിക്കുന്ന കോമഡി ഫിക്ഷന്‍ ചിത്രമാണിത്. 'സിവപ്പ് പൂക്കള്‍ വാടുവതില്ലൈ' എന്ന പേരിൽ തമിഴിലും ഈ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.


ലോക് ഡൗണിന്റെ പരിമിതികൾക്കിടയിലും എഴുത്ത് മുതൽ എല്ലാ കാര്യങ്ങളും വിഘ്നേശ് തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴിൽ ശബ്ദം നൽകുന്നതിന് മാത്രം സുഹൃത്തിന്റെ സഹായം തേടി. വീഡിയോ എഡിറ്റിങ് ജോലി ചെയ്യുന്ന വിഘ്‌നേശിന് അതിലുള്ള പരിചയവും ഹ്രസ്വചിത്രത്തിന് മുതൽ കൂട്ടായി. നോബിൾ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവെലിലേക്ക് ചിത്രം ഇടം നേടിയതായി വിഘ്‌നേശ് കെവാർത്തയോട് പറഞ്ഞു.


Keywords:  Thiruvananthapuram, Kerala, News, Top-Headlines, YouTube, Video, Short Film, Mobile Phone, Lockdown, Short film hit on youtube.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia