റാപിഡ് ടെസ്റ്റിന്‍റെ മറവില്‍ വിമാനത്താവളങ്ങളിൽ നടക്കുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് ശാർജ ഐ എം സി സി

 


ശാർജ: (www.kvartha.com 09.09.2021) റാപിഡ് ടെസ്റ്റിന്‍റെ മറവില്‍ വിമാനത്താവളങ്ങളിൽ നടക്കുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് ശാർജ ഐ എം സി സി. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രവാസികള്‍ക്ക് കുടുംബസമേതവും, അല്ലാതെയും ഗള്‍ഫിലേക്ക് തിരിച്ച് പോകുവാനുളള അനുമതി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയത്.

റാപിഡ് ടെസ്റ്റിന്‍റെ മറവില്‍ വിമാനത്താവളങ്ങളിൽ നടക്കുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് ശാർജ ഐ എം സി സി


നാളുകളായി ജോലിയില്ലാതെ ഉണ്ടായിരുന്നവരും, ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്ക് പോകുന്നവരും റാപിഡ് ടെസ്റ്റിനു വേണ്ടി വിമാനത്താവളങ്ങളില്‍ 2500 രൂപ മുതല്‍ 3500 രൂപ വരെ അടക്കേണ്ടി വരുന്നത് ക്രൂരതയാണ്. കുടുംബ സമേതം ഗള്‍ഫിലേക്ക് മടങ്ങി പോകുന്നവര്‍ക്കും ഈ തുക താങ്ങാനാവില്ല. മറ്റു പല സംസ്ഥാനങ്ങളിലും 500 രൂപയോളം ഈടാക്കുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവാസികളില്‍ നിന്നും ഈ രീതിയിൽ കൊളളയടിക്കുന്നത്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തുക പൂര്‍ണമായും സൗജന്യമാക്കുകയോ, അല്ലെങ്കില്‍ 500 രൂപയായി പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ശാർജ - കാസർകോട് ജില്ലാ ഐഎംസിസി പ്രസിഡന്റ് ഹനീഫ് തുരുത്തി, ജനറൽ സെക്രടറി മുഹമ്മദ്‌ കുഞ്ഞി കൊത്തിക്കാൽ, ശമീം മവ്വൽ എന്നിവർ ആവശ്യപ്പെട്ടു.

Keywords:  Gulf, News, COVID-19, Corona, Test, Airport, Air Plane, IMCC, Sharjah, Sharjah IMCC urges end to excessive rates at airports for rapid tests.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia