മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പെടുന്ന വിഡിയോ ചിത്രീകരിച്ചത് അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസായി; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 



ജയ്പുര്‍: (www.kvartha.com 13.09.2021) നീന്തല്‍ക്കുളത്തില്‍വച്ച് 6 വയസുള്ള മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ടതായി പരാതി. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ രാജസ്ഥാനിലെ ജയ്പുര്‍ കമിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പൊലീസിലെ സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപാണ് അറസ്റ്റ് ചെയ്തത്. 

വനിതാ കോണ്‍സ്റ്റബിളിനെതിരെ പോക്സോ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞയുടന്‍ ഇരുവരെയും സെര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പെടുന്ന വിഡിയോ ചിത്രീകരിച്ചത് അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസായി; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍


ജൂലൈ 10നാണ് സംഭവം. സ്വകാര്യ ഹോടെലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്സിലേര്‍പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് അബന്ധത്തില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ് നടപടി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; യുവതിയുടെ ജന്മദിനം ആഘോഷിക്കാന്‍ അജ്മീറിലെ ഒരു റിസോര്‍ടില്‍ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തല്‍ കുളത്തില്‍വച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇത് അബദ്ധത്തില്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ആവുകയും വൈകാതെ സമൂഹമാധ്യമത്തില്‍ വൈറലാകുകയും ചെയ്തു. യുവതിയുടെ കുട്ടിയേയും നീന്തല്‍ കുളത്തില്‍ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയുടെ മുന്നില്‍വച്ച് മകനെ മോശമായി സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

Keywords:  News, National, India, Jaipur, Police, Crime, Assault, Video, Social Media, Arrested, Case, Complaint, Child, Rajasthan woman constable, RPS officer arrested in assaulted case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia