'അഫ്ഗാന്‍ ഡ്രീമേഴ്സ്' എന്ന അഫ്ഗാനിലെ വനിതാ റോബോടിക്സ് ടീമിന് സ്‌കോളര്‍ഷിപ് അനുവദിച്ച് ഖത്വര്‍ ഫൗന്‍ഡേഷന്‍

 


ദോഹ: (www.kvartha.com 09.09.2021) 'അഫ്ഗാന്‍ ഡ്രീമേഴ്സ്' എന്നറിയപ്പെടുന്ന അഫ്ഗാനിലെ വനിതാ റോബോടിക്സ് ടീമിന് സ്‌കോളര്‍ഷിപ് അനുവദിച്ച് ഖത്വര്‍ ഫൗന്‍ഡേഷന്‍. ഇനി പെണ്‍കുട്ടികള്‍ക്ക് ദോഹയിലെ ലോകോത്തര ഖത്വര്‍ ഫൗന്‍ഡേഷന്‍ യൂനിവേഴ്സിറ്റികളില്‍ പഠിക്കാം.

'അഫ്ഗാന്‍ ഡ്രീമേഴ്സ്' എന്ന അഫ്ഗാനിലെ വനിതാ റോബോടിക്സ് ടീമിന് സ്‌കോളര്‍ഷിപ് അനുവദിച്ച് ഖത്വര്‍ ഫൗന്‍ഡേഷന്‍

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നും പലായനം ചെയ്യപ്പെട്ട 'അഫ്ഗാന്‍ ഡ്രീമേഴ്സി' ന് അഭയം നല്‍കുകയായിരുന്നു. ഓരോ വിദ്യാര്‍ഥികളുടെ യോഗ്യത അനുസരിച്ച് അനുയോജ്യമായ കോഴ്സ് പഠിക്കാനും പരിശീലനം തുടരാനുമുള്ള സൗകര്യമാണ് ഖത്വര്‍ ഫൗന്‍ഡേഷന്‍ ഒരുക്കുന്നത്.

മാതൃസംഘടനയായ ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ട് ഖത്തര്‍ സര്‍കാറുമായി ചേര്‍ന്ന് നടത്തിയ പ്രയത്‌നത്തിലാണ് ഇവരുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ടീം അഫ്ഗാനില്‍ നിന്ന് ഖത്വറിലേക്ക് എത്തുകയും രാജ്യം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച പെണ്‍കുട്ടികളെ ഖത്വര്‍ മുന്‍കൈയ്യെടുത്ത് ദോഹയില്‍ എത്തിക്കുകയും ചെയ്തു. ഖത്വര്‍ ഫൗന്‍ഡേഷന്‍ ഉപാധ്യക്ഷ ശൈഖ ഹിന്‍ത് ബിന്‍ത് ഹമദ് അല്‍ താനി ടീം അംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

Keywords:  News, India, Afghanistan, Education, Students, Girl, Study, University, Doha, Qatar, Qatar Foundation Grants Scholarships To Afghan Dreamers An Afghan Women's Robotics Team
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia