മുഖ്യമന്ത്രിയുടെ അംഗീകാര മുദ്രയണിഞ്ഞ നെഞ്ചൂക്ക്; ഇനി കാസർകോട് വനത്തിന് കാവലാൾ

 


സൂപ്പി വാണിമേൽ

കാസർകോട്: (www.kvartha.com 10.09.2021) വയനാട് ജില്ലയിലെ മുട്ടിൽ വനം മുറിയുടെ പിന്നിലെ കള്ളക്കളികൾ പുറത്തെത്തിച്ചതിലൂടെ സർകാറിന്റെ കണ്ണിൽ കരടായ ഡി എഫ് ഒ പി ധനേഷ് കുമാർ കാസർകോട് ജില്ല ഫോറസ്റ്റ് ഓഫീസറായി ചുമതലയേറ്റു. ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അനഭിമതനെങ്കിലും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ഇദ്ദേഹം നേടിയിരുന്നു.

 
മുഖ്യമന്ത്രിയുടെ അംഗീകാര മുദ്രയണിഞ്ഞ നെഞ്ചൂക്ക്; ഇനി കാസർകോട് വനത്തിന് കാവലാൾ



ഈട്ടി മരംമുറിച്ചു കടത്തിയ പ്രതിയുമായി ചേർന്ന് സൗത് വയനാട് ഡിവിഷനൽ ഓഫീസ് സൂപ്രണ്ട് വ്യാജ രേഖ ചമച്ചതായി ഉൾപെടെയുള്ള വിവരങ്ങൾ അടങ്ങിയ റിപോർടാണ് ധനേഷ് കുമാർ കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപിച്ചിരുന്നത്. ഇദ്ദേഹത്തെ വനം കൊള്ള അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് പ്രതികളുടെ ഇടപെടലിനെത്തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്.

കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ധനേഷ് കുമാർ മാനന്തവാടി, മറയൂർ, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിൽ ചന്ദനം ഉൾപെടെ മരം കൊള്ളക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പരിസ്ഥിതി സ്നേഹം, വനപാലനം എന്നിവയുടെ ആദരമായി സഹ്യാദ്രിയിൽ സി സി ജിയം ധനേഷിയാന, റൊടാല ധനേഷിയാന എന്നിങ്ങനെ രണ്ടു സസ്യങ്ങൾ അറിയപ്പെടുന്നുണ്ട്. സാങ്ച്വറി ഏഷ്യ 2012, വൈൽഡ് ലൈഫ് ഇൻഡ്യ പുരസ്കാരങ്ങളും നേടി.

കർണാടക - കാസർക്കോട് വനമേഖലയിൽ നിലനിൽക്കുന്ന കൈയേറ്റം, കാട്ടാന ശല്യം എന്നിവയിൽ ധനേഷ് കുമാറിന്റെ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കാസർകോട് ജില്ല. നെല്ലിയാമ്പതിയിലെ 7000 ഏകെർ സർകാർ ഭൂമി വീണ്ടെടുത്ത 'ഓപറേഷൻ ക്ലീൻ നെല്ല്യാമ്പതിക്ക്' നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുയും ചെയ്തു.

P Dhanesh Kumar taken charge as Kasargod District Forest Officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia