പിണറായി സർകാരിന്റെ കോവിഡ് നിയന്ത്രണം പരാജയമാണെന്ന് പറഞ്ഞതിന് പലരും വേട്ടയാടി; ഇപ്പോൾ തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിയുന്നു; കുറ്റപ്പെടുത്തി മുല്ലപ്പള്ളി

 


കാസർകോട്: (www.kvartha.com 10.09.2021) പിണറായി സർകാരിന്റെ കോവിഡ് നിയന്ത്രണം പരാജയമാണെന്ന് പറഞ്ഞതിന് തന്നെ പലരും വേട്ടയാടിയെന്നും എന്നാൽ ഇപ്പോൾ തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞതായും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

‘കോവിഡ് റാണി പട്ടം’ നേടാനാണ് ആരോഗ്യമന്ത്രിയുടെയും സർകാരിന്റെയും ശ്രമമെന്ന തന്റെ പഴയ ആരോപണത്തെക്കുറിച്ച് നേരിട്ട് പറയാതെയായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം. നിപ, കോവിഡ് സമയത്തടക്കം ജനങ്ങൾക്കൊപ്പം മുഴുവൻ സമയവും ഞാൻ ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരോട് സർകാരിന്റെ കോവിഡ് പ്രതിരോധങ്ങളോട് സഹകരിക്കണമെന്നും മുന്നണിപ്പോരാളികളായി ഉണ്ടാവണമെന്നും നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിച്ചേരി നാരായണൻ സ്മാരക പുരസ്കാരം കാസർകോട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ കേരള സർകാരും ആരോഗ്യമന്ത്രിയും രാജ്യാന്തര മാഗസിനുകളിൽ ലേഖനം തയാറാക്കുന്ന തിരക്കിലായിരുന്നു. ഇതുവഴി ലോക മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിച്ച് വ്യാജ പ്രതിഛായ സൃഷ്ടിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പിണറായി സർകാരിന്റെ കോവിഡ് നിയന്ത്രണം പരാജയമാണെന്ന് പറഞ്ഞതിന് പലരും വേട്ടയാടി; ഇപ്പോൾ തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിയുന്നു; കുറ്റപ്പെടുത്തി മുല്ലപ്പള്ളി


42 രാജ്യാന്തര മാഗസിനുകളിലാണത്രെ ഇക്കാലയളവിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധ മികവിനെക്കുറിച്ച് ലേഖനം വന്നത്. ഇതു പറഞ്ഞ് മേനി നടിക്കുകയായിരുന്നു സർകാർ. കോവിഡ് പ്രതിരോധം പാളുന്നതിലുള്ള എന്റെ ആത്മരോക്ഷമാണ് അന്നു ഞാൻ പ്രകടിപ്പിച്ചത്. എന്നാൽ ഇപ്പോൾ കേരളത്തിലെ സ്ഥിതിയെന്താണ്? രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 66 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ. സർകാർ പുറത്തുവിട്ടതിലും എത്രയോ അധികമാണ് കേരളത്തിലെ കോവിഡ് രോഗികളും മരണക്കണക്കുമെന്നാണ് ഐസിഎംആർ അടക്കം വ്യക്തമാക്കുന്നത്.

ജനങ്ങളെ അങ്ങേയറ്റം ദ്രോഹിക്കുകയും അഴിമതിയിൽ മുങ്ങിക്കുളിക്കുകയും ചെയ്ത സർകാർ വീണ്ടും അധികാരത്തിൽ വന്നു. നിറം പിടിപ്പിച്ച നുണകൾ പ്രചരിപ്പിക്കുന്നതിൽ വിജയിച്ചതിലൂടെയാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധത്തിലടക്കം ഈ നുണക്കഥകൾ ധാരാളമായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Keywords:  News, Kasaragod, Kerala, State, Mullappalli Ramachandran, Criticism, COVID-19, Pinarayi vijayan, Government, Mullappally Ramachandran blames government on COVID cases in Kerala.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia