കണ്ണൂർ ഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് പിടിയിൽ, കൊലപാതകമെന്ന് പൊലീസ്

 


കണ്ണൂർ: (www.kvartha.com 10.09.2021) ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പിടിയിൽ. മൂർഷിദാബാദ് സ്വദേശി ആശിഖുൽ ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ലെന്ന പരാതിയിൽ ഒരു മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആശിഖുൽ ഇസ്‌ലാമിന്റെ സഹോദരനാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളോടപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്.

കണ്ണൂർ ഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് പിടിയിൽ, കൊലപാതകമെന്ന് പൊലീസ്

റൂറൽ എസ്പി യുടെ നിർദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മുംബൈയിൽ നിന്ന് പരേഷ്‌നാഥ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പരേഷ്‌നാഥ് ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കൂടുതൽ ചോദ്യം ചെയ്യലിൽ ഇരിക്കൂർ പെരുവളത്തുപറമ്പിലുള്ള ഒരു കെട്ടിട നിർമാണത്തിനിടെയാണ് കൊലപതാകം നടത്തിയതെന്ന് പ്രതി വ്യക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് എത്തിച്ച കാരണമെന്തെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Keywords:  News, Kannur, Death, Murder, Case, Top-Headlines, Police, Case, Arrested, Arrest, Kerala, State, Dead Body, Migrant laborer, Dead body, Migrant laborer dead body found in Kannur.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia