അജിത എന്ന പേര് വെറും ഹെൽപറുടേതല്ല; ഒരമ്മ കൂടിയാണ്; അർഹിച്ച കൈകളിലേക്ക് തന്നെ ഒടുവിൽ അംഗീകാരം

 


തൃശൂർ: (www.kvartha.com 11.09.2021) എറിയാട് പഞ്ചായത്തിലെ 51-ാം നമ്പർ സെന്റർ അങ്കണവാടിയിലെ കുട്ടികൾക്ക് അജിത എന്ന പേര് വെറും ഹെൽപറുടേതല്ല. അവർക്ക് അജിത ഒരമ്മ കൂടിയാണ്. വീട് വിട്ടാൽ ചെന്നെത്തുന്ന മറ്റൊരു വീട്ടിലെ അമ്മ. അതുകൊണ്ട് തന്നെ സംസ്ഥാന സർകാരിന്റെ ഈ വർഷത്തെ മികച്ച അങ്കണവാടി ഹെൽപർക്കുള്ള പുരസ്‌കാരം അജിതയെ തേടിയെത്തിയതിൽ അത്ഭുതമില്ല.
 
അജിത എന്ന പേര് വെറും ഹെൽപറുടേതല്ല; ഒരമ്മ കൂടിയാണ്; അർഹിച്ച കൈകളിലേക്ക് തന്നെ ഒടുവിൽ അംഗീകാരം

20 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അങ്കണവാടിയിലെ ഏക ഹെൽപറാണ് ഇവർ. കുരുന്നുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ അർഹരായവർക്ക് എത്തിച്ച് നൽകൽ തുടങ്ങി അങ്കണവാടി പ്രസ്ഥാനം ലക്ഷ്യം വെക്കുന്ന മേഖലകളിലെല്ലാം അജിത കൂടെയുണ്ട്. പച്ചക്കറിതോട്ടവും പൂന്തോട്ടവും ക്രാഫ്റ്റിങ്ങും പാചകത്തിലുമെല്ലാം അജിതയുടെ കരവിരുതാണ് 51-ാം നമ്പർ അങ്കണവാടിയിൽ കാണാൻ കഴിയുക.

മൂന്നും നാലും വയസിൽ വീട് വിട്ടെത്തുന്ന കുരുന്നുകൾക്ക് അങ്കണവാടി ടീചെർക്കൊപ്പം അജിത കൂടി അമ്മയാകുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പുരസ്‌കാരത്തിന് അജിതയെ പരിഗണിച്ചിരുന്നു. ഒടുവിൽ ഈ വർഷമാണ് പുരസ്‌കാരം തേടിയെത്തിയത്. ഏറെ ആദരവോടെയാണ് ബഹുമതിയെ കാണുന്നതെന്ന് അജിത പറഞ്ഞു. കൊടുങ്ങല്ലൂർ ഐ സി ഡി എസ് രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പുരസ്‌കാരം എറിയാട് ഗ്രാമപഞ്ചായത്തിലേയ്ക്ക് എത്തിചേരുന്നത്. എറിയാട് തയ്യിൽ വീട്ടിൽ സനലാണ് അജിതയുടെ ഭർത്താവ്. അജിതയെ എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി.രാജന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ചു.

Keywords:  Kerala, News, Thrissur, Teacher, Award, Anganwadi, Student, Children, KV Ajitha won Anganwadi Helper Award.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia