നാര്‍കോടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നാ വശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ബിജെപി

 


കൊച്ചി: (www.kvartha.com 12.09.2021) നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ബിജെപി. ബി ജെ പി നേതാവ് ജോര്‍ജ് കുര്യനാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ബിഷപ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാര്‍കോടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നാ വശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ബിജെപി

കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബിഷപിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകള്‍ മുന്നോട്ടുപോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ബിഷപ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ ധൈര്യം നല്‍കിയതെന്നും ഭീഷണിപ്പെടുത്തുന്ന തരം ഭാഷയാണ് പ്രതിഷേധ ജാഥയില്‍ ഉപയോഗിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബിഷപിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്നും ബി ജെ പി സംരക്ഷിക്കുമെന്നും നേരത്തെ കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ് സത്യം വിളിച്ചുപറയുന്നതില്‍ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും ബി ജെ പി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഷപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

കേരളത്തില്‍ ലൗ ജിഹാദിന് ഒപ്പം നാര്‍കോടിക് ജിഹാദും നിലനില്‍ക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ബിഷപിന്റെ പ്രസ്താവന. അതിനാല്‍ കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും ബിഷപ് പറഞ്ഞിരുന്നു.

പെണ്‍കുട്ടികളെ പ്രണയം നടിച്ച് കീഴ്‌പെടുത്തുകയും പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബിഷപ് പറഞ്ഞത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Keywords:  Kerala BJP writes to Amit Shah for protection of Catholic Bishop, Kochi, News, Religion, Controversy, Criticism, Letter, BJP, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia