മാഞ്ചസ്റ്റർ യുനൈറ്റഡ് കളത്തിലേക്ക്; റൊണാൾഡോയുടെ അരങ്ങേറ്റം കാത്ത് ആരാധകർ

 


ഓള്‍ഡ് ട്രഫോര്‍ഡ്: (www.kvartha.com 11.09.2021) മാഞ്ചസ്റ്റർ യുനൈറ്റഡ് കളത്തിലേക്ക്. അതിനോടൊപ്പം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിൽ റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ. ഇൻഡ്യൻ സമയം വൈകീട്ട് 7.30ന് ന്യൂകാസിയുമായിട്ടാണ്യുനൈറ്റഡഡിൻറ്റെ മത്സരം.

36-ാം വയസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള രണ്ടാംവരവ്. ഏഴാം നമ്പർ കുപ്പായം റൊണാൾഡോ തന്നെ ധരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാഞ്ചസ്റ്റർ യുനൈറ്റഡ് കളത്തിലേക്ക്; റൊണാൾഡോയുടെ അരങ്ങേറ്റം കാത്ത് ആരാധകർ

മുന്നേറ്റനിരയിൽ റൊണാൾഡോയ്ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബ എന്നിവ‍ർ കൂടി ചേരുമ്പോൾ ന്യൂകാസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. 2003 മുതൽ 2009 വരെ യുനൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ അടിച്ചിരുന്നു. ഈ കാലഘട്ടത്തിൽ യുനൈറ്റഡ് സ്വന്തമാക്കിയത് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ.

യുവന്റസിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ്. ട്രാന്‍സ്‌ഫര്‍ വിപണി അടയ്‌ക്കുന്നതിന്‍റെ കുറച്ച് മുൻപാണ് യുവന്റസിൽ നിന്ന് താരം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് എത്തുന്നത്. ലാ ലീഗയിലും പ്രീമിയർ ലീഗിലും സെരി എയിലും നൂറിലേറെ ഗോൾ നേടിയ ഏക താരമാണ് റൊണാൾഡോ.

ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലോട്ടുള്ള വരവോടെ യുനൈറ്റഡിൻറ്റെ കിരീടസാധ്യത കൂടി എന്നാണ് ഫ്രഞ്ച് താരം പോൾ പോഗ്‌ബ പറഞ്ഞു. ആധുനിക ഫുട്ബോളിലെ ഇതിഹാസ താരമായ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനായി കാത്തുനിൽക്കുകയാന്നെന്നും പോഗ്‌ബ കൂട്ടിച്ചേര്‍ത്തു.

Keywords: News, World, Cristiano Ronaldo, Top-Headlines, Sports, Manchester United, Football, Transfer, EPL 2021 22 Manchester United vs Newcastle all eyes on Cristiano Ronaldo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia