ഇൻഡ്യ ഇൻഗ്ലൻഡ് തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

 


മാഞ്ചസ്റ്റർ: (www.kvartha.com 10.09.2021) ഇൻഡ്യ ഇൻഗ്ലൻഡ് തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. ഇൻഗ്ലൻഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരമാണ് ഉപേക്ഷിച്ചത്. ഇൻഡ്യൻ ക്യാംപിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചതെന്നാണ് റിപോർട്. അവസാന മത്സരം കളിക്കാൻ തയ്യാറല്ലെന്ന് ഇൻഡ്യൻ ടീം വ്യക്തമാക്കി. പിന്നാലെ മത്സരം ഉപേക്ഷിച്ചതായി ഇൻഗ്ലിഷ് ക്രികെറ്റ് ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
< !- SART disable copy paste -
ഇൻഡ്യ ഇൻഗ്ലൻഡ് തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

ഇൻഡ്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയെ കൂടാതെ ടീമിലെ സപോർട് സ്റ്റാഫിലെ നാല് പേർക്കും കോവിഡ് പിടിപെട്ടത് ക്യാംപിൽ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ശേഷം നടത്തിയ പരിശോധനയിൽ ടീമിലെ അംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ മുൻനിര താരങ്ങൾ മത്സരത്തിന് പിന്മാറുകയായിരുന്നു. ഇൻഡ്യ ഇൻഗ്ലൻഡ് അവസാന മത്സരം ആവേശത്തോടെയാണ് ആരാധകർ ഉറ്റുനോക്കുകയായിരുന്നു.


Keywords:  News, Sports, Cricket Test, Cricket, India, England, Test, COVID-
19, Report, BCCI, Top-Headlines, ENG vs IND | 5th Test in Manchester cancelled due to COVID-19 fears.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia