കനത്ത മഴയിൽ വെള്ളത്തിലായ അടിപാതയിൽ കുടുങ്ങിയ ബസിൽ നിന്നും 40 യാത്രക്കാരെ രക്ഷപ്പെടുത്തി

 


ഡെൽഹി: (www.kvartha.com 11.09.2021) വെള്ളത്തിലായ അടിപാതയിൽ കുടുങ്ങിയ സ്വകാര്യ ബസിൽ നിന്നും അഗ്നിശമന സേന 40 യാത്രക്കാരെ രക്ഷപ്പെടുത്തി. പാലം ഫ്ലൈ ഓവറിന് താഴെയുള്ള പാതയിലാണ് ബസ് കുടുങ്ങിപോയത്. സ്ത്രീകളും കുട്ടികളും ബസിനുള്ളിൽ ഉണ്ടായിരുന്നു.

കനത്ത മഴയിൽ വെള്ളത്തിലായ അടിപാതയിൽ കുടുങ്ങിയ ബസിൽ നിന്നും 40 യാത്രക്കാരെ രക്ഷപ്പെടുത്തി

മഥുരയിലേക്ക് പോവുകയായിരുന്നു ബസ്. ശനിയാഴ്ച രാവിലെ 11.30നാണ് ഡെൽഹി ഫയർ സെർവീസിൻ്റെ ഓഫീസിലേയ്ക്ക് സഹായമാവശ്യപ്പെട്ട് കോൾ വന്നത്. തുടർന്ന് അധികൃതർ രണ്ട് അഗ്നിശമന യൂണിറ്റുകളെ സ്ഥലത്തേയ്ക്ക് അയക്കുകയായിരുന്നു. 

ശനിയാഴ്ച രാവിലെ മുതൽ ഡെൽഹിയിൽ കനത്ത മഴയാണ്. മോതി ബാഗ്, ആർകെ പുരം, മധു വിഹാർ, ഹരി നഗർ, രോഹ്തക് റോഡ്, ബദർപുർ, സോം വിഹാർ, റിംഗ് റോഡ്, വികാസ് മാർഗ്, സംഘം വിഹാർ, മെഹ് രൗലി-ബദർപുർ റോഡ്, പുൽ പ്രഹ് ലാദ് പുർ അടിപാത, മുനിർക, രാജ്പുർ ഖുർദ്, കിരാരി തുടങ്ങിയ നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിലാണ്. 

SUMMARY: The Delhi Fire Services on Saturday rescued 40 passengers of a private bus which was trapped at a waterlogged underpass here following heavy rains on Saturday morning, officials said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia