സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും; തുടക്കം കണ്ണൂര്‍ ജില്ലയില്‍

 



തിരുവനന്തപുരം: (www.kvartha.com 08.09.2021) സി പി എം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലാണ് സമ്മേളനങ്ങളുടെ തുടക്കം. ഡിസംബര്‍ 10,11,12 തീയതികളിലാണ് കണ്ണൂരില്‍ ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയതികളില്‍ ജില്ലാസമ്മേളനം സംഘടിപ്പിക്കും.

കണ്ണൂരും എറണാകുളവും കൂടാതെ പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലും ഡിസംബറിലാണ് ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. ഇടുക്കി കോട്ടയം തൃശ്ശൂര്‍ കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ജനുവരിയിലും സമ്മേളനം നടക്കും. 

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും; തുടക്കം കണ്ണൂര്‍ ജില്ലയില്‍


തിരുവനന്തപുരത്ത് ജനുവരി 14,15,16 തീയതികളിലും. ആലപ്പുഴ ജില്ലയില്‍ ജനുവരി 28,29,30 തീയതികളിലും സമ്മേളനം നടക്കും. അവസാനം ജില്ലാ സമ്മേളനം നടക്കുന്നത് ജനുവരി 21,22,23 തീയതികളിലായി കാസര്‍കോട് ജില്ലയിലാണ്.

ജില്ലാ സമ്മേളന തീയതികള്‍

തിരുവനന്തപുരം - ജനുവരി 14,15,16
കൊല്ലം - ഡിസംബര്‍ 31, ജനു. 1,2
പത്തനംതിട്ട - ഡിസംബര്‍ 27,28,29
ആലപ്പുഴ - ജനുവരി 28,29,30
എറണാകുളം - ഡിസംബര്‍ 14,15,16
ഇടുക്കി - ജനുവരി 4,5,6
കോട്ടയം - ജനുവരി 14,15,16
തൃശ്ശൂര്‍ - ജനുവരി 21,22,23
മലപ്പുറം - ഡിസംബര്‍ 27,28,29
പാലക്കാട് - ഡിസംബര്‍ 31, ജനു. 1,2
കോഴിക്കോട് - ജനുവരി 10, 11,12
വയനാട് - ഡിസംബര്‍ 14,15,16
കണ്ണൂര്‍ - ഡിസംബര്‍ 10,11,12
കാസര്‍കോട് - ജനുവരി 21,22,23

Keywords:  News, Kerala, State, Thiruvananthapuram, CPM, Political party, Politics, CPM district conventions will begin on December 10
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia