നിപ ഭീഷണി അകലുന്നു; കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമെന്ന് മന്ത്രി സഭാ യോഗം

 


കാസർകോട്: (www.kvartha.com 08.09.2021) സംസ്ഥാനത്ത് നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി. അതേസമയം മലബാറിൽ നിപ പ്രതിരോധ പ്രവര്‍ത്തനം തുടരും.

കേസ് റിപോർട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതാണ് നേട്ടത്തിന് കാരണമെന്നും വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി സഭാ യോഗം പറഞ്ഞു.

നിപ ഭീഷണി അകലുന്നു; കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമെന്ന് മന്ത്രി സഭാ യോഗം


അതേസമയം സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ബുധനാഴ്ച പുറത്ത് വന്നത്.

ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്.

Keywords:  News, Kasaragod, Pinarayi vijayan, Cabinet, Kerala, State, Virus, Top-Headlines, Health Minister, NIPAH, NIPAH threats, Cabinet meeting, Cabinet meeting on NIPAH threats; Assessing negative results as comforting.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia