അലക്കുമെഷീനില്‍ നിന്നും മോഷ്ടിച്ചത് സ്ത്രീകളുടെ 700 അടിവസ്ത്രങ്ങള്‍; 56കാരനായ പ്രതി പിടിയില്‍; ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടി അധികൃതര്‍

 


ടോക്യോ: (www.kvartha.com 09.09.2021) അലക്കുമെഷീനില്‍ നിന്നും മോഷ്ടിച്ചത് സ്ത്രീകളുടെ 700 അടിവസ്ത്രങ്ങള്‍. സംഭവത്തില്‍ 56കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ട സാധനങ്ങളില്‍ ഞെട്ടി അധികൃതര്‍. ജപാന്റെ തെക്കന്‍ മേഖലകളിലാണ് വിചിത്രമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

അലക്കുമെഷീനില്‍ നിന്നും മോഷ്ടിച്ചത് സ്ത്രീകളുടെ 700 അടിവസ്ത്രങ്ങള്‍; 56കാരനായ പ്രതി പിടിയില്‍; ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടി അധികൃതര്‍

നാണയം ഇട്ടു പ്രവര്‍ത്തിപ്പിക്കുന്ന അലക്കു മെഷീനില്‍ നിന്നുമാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചത്. ബെപുവിലെ 21 കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 24-ാം തിയതിയാണ് യുവതി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കോയിന്‍ മെഷീനില്‍ നിന്നും ആറു ജോഡി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ടെട്സ്വോ ഉറാതാ എന്ന 56 കാരനെതിരെയാണ് ഇവര്‍ കുറ്റം ആരോപിച്ചതെന്ന് അബേമ ടിവി റിപോര്‍ട് ചെയ്തു.

പരാതി കിട്ടിയ ഉടന്‍തന്നെ പൊലീസ് ഉറാതയുടെ വസതിയില്‍ പരിശോധന നടത്തുകയും സ്ത്രീകളുടെ 730 അടിവസ്ത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തൊണ്ടിമുതല്‍ കണ്ടെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

സ്ത്രീകളുടെ ഇത്രയും ഏറെ അടിവസ്ത്രങ്ങള്‍ തങ്ങള്‍ അടുത്ത കാലത്തൊന്നും കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപു സിറ്റി പൊലീസ് വകുപ്പിന്റെ ഔദ്യോഗിക വക്താവ് അബേമ ടിവിയോട് പറഞ്ഞു. സംഭവത്തില്‍ കുറ്റ സമ്മതം നടത്തിയ ഉറാത ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.

തെറ്റായ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഉറാതയെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍, അമേരികയിലും ഒരു യുവാവിനെതിരെ സ്ത്രീകളുടെ അപാര്‍ട്മെന്റില്‍ അതിക്രമിച്ച് കടന്ന് അവരുടെ ഡസന്‍ കണക്കിന് അടിവസ്ത്രങ്ങള്‍ കൈക്കലാക്കിയതിന് പൊലീസ് കേസെടുത്തിരുന്നു. 29കാരനായ ജേകെബ് ഡേവിഡ്സണെ ആണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ മൂന്നു തവണ കാലിഫോര്‍ണിയയിലെ പസഡേനയില്‍ സ്ത്രീകള്‍ താമസിക്കുന്ന അപാര്‍ട്മെന്റില്‍ കയറി മോഷണം നടത്തിയതിന് ശിക്ഷിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. തന്റെ ഇരകളുടെ വീടുകളില്‍ അതിക്രമിച്ച് കയറിയതിന് ശേഷം, സാധാരണ മോഷ്ടാക്കള്‍ മോഷ്ടിക്കുന്ന സാധനങ്ങളിലൊന്നുമല്ല ഡേവിഡ്സണിന്റെ കംപം. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നതില്‍ മാത്രമാണ്.

ഡേവിഡ്സണ്‍ പ്രതിയായ ഒരു കേസില്‍, അയാളെ ശിക്ഷിച്ചത്, 15 ജോടി അടിവസ്ത്രവും, മേകെപ് ബ്രഷുകളും, എട്ട് ബ്രായും, 12 നീന്തല്‍ വസ്ത്രങ്ങളും അടക്കമുള്ള മറ്റ് വസ്ത്രങ്ങള്‍ മോഷ്ടിച്ചതിനാണെന്നും എബിസി 13 റിപോര്‍ട് ചെയ്തിരുന്നു. കൂടാതെ താന്‍ അലക്കാനിട്ട തന്റെ ആറുവയസുകാരിയായ മകളുടെ അടക്കമുള്ള വസ്ത്രങ്ങളും ഡേവിഡ്സണ്‍ മോഷ്ടിച്ചതായി യുവതി പൊലീസിനോട് പരാതിപ്പെട്ടു.

കൂടുതല്‍ അന്വേഷണത്തില്‍, തന്റെ ഇരകളുടെ നീക്കങ്ങളും പെരുമാറ്റങ്ങളും അവരുടെ വാഹനങ്ങളുമെല്ലാം അവരുടെ വസ്ത്രങ്ങള്‍ ലക്ഷ്യമാക്കി താന്‍ നിരീക്ഷിച്ചിരുന്നതായും ഡേവിഡ്സണ്‍ സമ്മതിച്ചു. താന്‍ പ്രത്യേകമായി നിരീക്ഷിച്ച സ്ത്രീകളുടെ വീട്ടിലാണ് മോഷണത്തിന് കയറുക എന്നും ഡേവിഡ്സണ്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. തനിക്ക് പാകമാകുന്ന വസ്ത്രങ്ങളാണ് ഡേവിഡ്സണ്‍ മോഷ്ടിച്ചിരുന്നത്.

Keywords: A man was arrested on suspicion of stealing more than 700 pieces of women's underwear from coin laundromats, Tokyo, Japan, Arrested, Women, Police, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia