വയനാടിന്റെ പുതിയ കലക്ടറായി എ ഗീത ചുമതലയേറ്റു; 'മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവന്റെ തുടിപ്പുണ്ടെന്നാണ് വിശ്വസിക്കുന്നത്'

 


കൽപറ്റ: (www.kvartha.com 09.09.2021) വയനാട് ജില്ലയുടെ 33-ാമത് കലക്ടറായി എ ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കലക്ട്രേറ്റിലെത്തിയ അവരെ എ ഡി എം എന്‍ഐ ഷാജു, ജില്ലാ വികസന കമീഷനര്‍ ജി പ്രിയങ്ക, സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

 
വയനാടിന്റെ പുതിയ കലക്ടറായി എ ഗീത ചുമതലയേറ്റു; 'മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവന്റെ തുടിപ്പുണ്ടെന്നാണ് വിശ്വസിക്കുന്നത്'



ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവന്റെ തുടിപ്പുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.


2014 ബാച് ഐ എ എസ് ഉദ്യാഗസ്ഥയായ ഗീത സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമീഷനര്‍ പദവിയിലിരിക്കെയാണ് വയനാട് ജില്ലാ കലക്ടറായി നിയമിതയായത്. ചുമതലയേറ്റ ശേഷം ഡെപ്യൂടി കലക്ടര്‍മാര്‍, വിവധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.


A Geetha taken charge as Collector of Wayanad District.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia