ഇനിമുതൽ അവധി ദിവസമായാലും ശമ്പളം നിങ്ങളുടെ അകൗണ്ടില്‍ ക്രെഡിറ്റ് ആകും

 


ന്യൂഡെൽഹി: (www.kvartha.com 05.06.2021) മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ ഇനി മുതല്‍ ബാധകമാവില്ല. നാഷണല്‍ ഓടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്) സംവിധാനം എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. ഓഗസ്റ് ഒന്നു മുതല്‍ ബാങ്ക് അവധികള്‍ ശമ്പളമടക്കമുള്ള സാമ്പത്തിക വിനിമയത്തിന് തടസമാകില്ല.

അതുപോലെ മ്യൂച്വല്‍ ഫണ്ട് എസ് ഐ പി, ഭവന-വാഹന വായ്പ അടക്കമുളളവയുടെ ഇ എം ഐ, ടെലിഫോണ്‍, വൈദ്യുത ബില്ലുകള്‍ തുടങ്ങിയവയുടെ ഓടോ ഡെബിറ്റ് ഇവ ഞായറാഴ്ചകളിലും മറ്റ് ബാങ്ക് അവധി ദിനങ്ങളിലും നടക്കും.

ഇനിമുതൽ അവധി ദിവസമായാലും ശമ്പളം നിങ്ങളുടെ അകൗണ്ടില്‍ ക്രെഡിറ്റ് ആകും

നിലവില്‍ അകൗണ്ടില്‍ നിന്ന് മാസത്തിലെ പ്രത്യേക തീയതിയില്‍ പണം എടുക്കാന്‍ ബാങ്കിന് മുന്‍കൂര്‍ അനുമതി നല്‍കുന്ന 'ഓടോ ഡെബിറ്റ്' നിര്‍ദേശം ഞായറാഴ്ചകളിലും ബാങ്ക് അവധി ദിനങ്ങളിലും ബാധകമാവില്ല. തൊട്ടടുത്ത ദിവസം പണം അകൗണ്ടില്‍ നിന്ന് എടുക്കുകയാണ് പതിവ്. പുതിയ തീരുമാനത്തോടെ ഈ അവസ്ഥ മാറുകയും മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടുള്ള പണമിടപാടുകള്‍ നടക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ പണവിനിമയ സംവിധാനമായി ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി എന്നിവ കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ എ സി എച് ബാങ്ക് പ്രവര്‍ത്തിദിനത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം.

Keywords:  News, New Delhi, National, India, Bank, Salary, Business, Your salary will be credited even on Sundays, holidays from Aug.     

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia