യോഗിയെ മാറ്റില്ല; മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മയെ യുപിയില്‍ നിര്‍ണായക ചുമതല ഏല്‍പിക്കാനൊരുങ്ങി ബിജെപി

 


ന്യൂഡെല്‍ഹി: (www.kvartha.com 04.06.2021) മുന്‍ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ കെ ശര്‍മയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ചുമതല ഏല്‍പിക്കാനൊരുങ്ങി ബിജെപി. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ്ങും തുടരും.

യോഗിയെ മാറ്റില്ല; മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മയെ യുപിയില്‍ നിര്‍ണായക ചുമതല ഏല്‍പിക്കാനൊരുങ്ങി ബിജെപി

ഇവരുടെ നേതൃത്വത്തില്‍തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനും തീരുമാനമായി. ബിജെപി ദേശീയ നേതൃത്വം ലക്‌നൗവില്‍ രണ്ട് ദിവസമായി നടത്തിയ യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം. മന്ത്രിസഭാ വികസനം ഈ മാസം നടക്കും. ജാതി, പ്രാദേശിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും മന്ത്രിസഭാ വികസനം. യുപി സര്‍കാരില്‍ എ കെ ശര്‍മ നിര്‍ണായക റോളിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രൂക്ഷ വിമര്‍ശനത്തിന് വിധേയനായ യോഗിയെ മാറ്റുന്നതിനെക്കുറിച്ച് പാര്‍ടിയില്‍ ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മാറ്റേണ്ടതില്ലെന്ന് യോഗത്തിനുശേഷം തീരുമാനമുണ്ടായി. മുതിര്‍ന്ന നേതാക്കളായ ബി എല്‍ സന്തോഷ്, രാധാ മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. കോവിഡ് രണ്ടാം തരംഗം നേരിടാന്‍ യോഗി സര്‍കാരിന് സാധിച്ചുവെന്ന് ഇവര്‍ അറിയിച്ചു. അഞ്ച് ആഴ്ചകൊണ്ട് കോവിഡ് കേസുകള്‍ 93% കുറയ്ക്കാനായെന്നും വിലയിരുത്തി.

ഗംഗ നദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും മറ്റും സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാര്‍ടി എംപിമാരും എംഎല്‍എമാരും സര്‍കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

യുപി സര്‍കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ആര്‍ എസ് എസും ആശങ്ക അറിയിച്ചിരുന്നു. ആര്‍ എസ് എസ് ജനറല്‍ സെക്രടറി ദത്താത്രേയ ഹോസ്‌ബൊല്‍ കഴിഞ്ഞ ആഴ്ച യുപിയിലെത്തി ബിജെപി നേതാക്കളേയും ആര്‍ എസ് എസ് നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ദത്താത്രേയയുടെ നിര്‍ദേശാനുസരണമാണ് ബിജെപി നേതാക്കള്‍ ഉത്തര്‍പ്രദേശിലെത്തിയത്. അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ യുപി സന്ദര്‍ശിച്ച് മാറ്റങ്ങള്‍ വിലയിരുത്തും.

Keywords:  Yogi Adityanath remains an unchallenged leader of BJP in UP, organisational and Cabinet changes likely before 2022 elections, New Delhi, News, Politics, BJP, Yogi Adityanath, Cabinet, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia