ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ടീം ഇന്‍ഡ്യക്ക് നിര്‍ണായകമാവുക ആ യുവതാരം: കിരണ്‍ മോറെ

 



മുംബൈ: (www.kvartha.com 09.06.2021) ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു മത്സരമാണ് ജൂണ്‍ 18 മുതല്‍ സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫൈനലില്‍ ടീം ഇന്‍ഡ്യക്ക് നിര്‍ണായകമാവുന്ന താരത്തെപ്പറ്റി പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്‍ഡ്യന്‍ വികെറ്റ് കീപെര്‍ കിരണ്‍ മോറെ. മറ്റാരുമല്ല ഇന്‍ഡ്യന്‍ യുവ വികെറ്റ് കീപെര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയാണ് മോറെ തെരഞ്ഞെടുത്തിരിക്കുന്നത്.

മോറയുടെ വാക്കുകള്‍ ഇങ്ങനെ 'റിഷഭ് പന്ത് ഒരിക്കല്‍ കൂടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപിലും ഇന്‍ഗ്ലന്‍ഡിനെതിരായ പരമ്പരയിലും നിര്‍ണായകമാകും എന്നാണ് ഞാന്‍ കരുതുന്നത്. താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. റിഷഭ് നിലയുറപ്പിച്ച് കഴിഞ്ഞതായി വിശ്വസിക്കുന്നു. ഏത് പൊസിഷനിലും ബാറ്റിംഗിന് ഇറങ്ങി കളിയുടെ ഗതി മാറ്റിമറിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനു ആത്മവിശ്വാസം വന്നതായി എനിക്ക് തോന്നുന്നു. 2019ലെ ലോകകപ് കൂടി പരിഗണിച്ചാല്‍ ഇത് അദ്ദേഹത്തിന്റെ മൂന്നാം ഇന്‍ഗ്ലന്‍ഡ് പര്യടനമാണ്. അതിനാല്‍ ഇന്‍ഗ്ലന്‍ഡിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ടെസ്റ്റില്‍ അവിടെ സെഞ്ചുറി നേടിയിട്ടുണ്ട്. വികെറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിഷഭിനാകും എന്ന് കരുതുന്നു' . 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ടീം ഇന്‍ഡ്യക്ക് നിര്‍ണായകമാവുക ആ യുവതാരം: കിരണ്‍ മോറെ


ഇതുവരെ 20 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പന്ത് മൂന്ന് സെഞ്ചുറികള്‍ അടക്കം 1358 റണ്‍സ് നേടിയിട്ടുണ്ട്. ഗാബയില്‍ ചരിത്ര വിജയവുമായി ഇന്‍ഡ്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു റിഷഭ് പന്ത്. ശേഷം ഇന്‍ഗ്ലന്‍ഡിനെതിരായ പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനു ശേഷം ഇന്‍ഗ്ലന്‍ഡുമായി ഇന്‍ഡ്യ അഞ്ച് ടെസ്റ്റ് മത്സരവും കളിക്കുന്നുണ്ട്.
 
Keywords:  News, National, India, Mumbai, Final, Players, Cricket, Sports, WTC final: Rishabh Pant is on top of his game and will be India's key player vs New Zealand, says Kiran More
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia