Follow KVARTHA on Google news Follow Us!
ad

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലെ റണ്‍ വേട്ടക്കാരെ പ്രവചിച്ച് മുന്‍താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, അജിത് അഗാര്‍കര്‍, പാര്‍ഥീവ് പടേല്‍, സ്‌കോട് സ്‌റ്റൈറിസ്

WTC final: Former players name their picks for the top-run scorer in India-New Zealand clash #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

സതാംപ്ടണ്‍: (www.kvartha.com 09.06.2021) ഇന്‍ഡ്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലെ റണ്‍ വേട്ടക്കാരെ പ്രവചിച്ചിരിക്കുകയാണ് മുന്‍താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, അജിത് അഗാര്‍കര്‍, പാര്‍ഥീവ് പടേല്‍, സ്‌കോട് സ്‌റ്റൈറിസ് തുടങ്ങിയവര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ചാറ്റ് ഷോയിലായിരുന്നു മുന്‍താരങ്ങളുടെ പ്രവചനം.

ഇന്‍ഡ്യയുടെ മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെയാണ് തെരഞ്ഞെടുത്തത്. അജിത് അഗാര്‍കര്‍ ആകട്ടെ ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോലിയെയാണ് തെരഞ്ഞെടുത്തത്. കോഹ്ലി ഇന്‍ഗ്ലന്‍ഡില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ടെന്നും അഗാര്‍കര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്‍ഡ്യയാണ് വിജയിക്കുന്നതെങ്കില്‍ ചേതേശ്വര്‍ പൂജാരയായിരിക്കും നിര്‍ണായകമാവുകയൊന്ന് പാര്‍ഥീവ് പടേല്‍. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണോ ഇരട്ട സെഞ്ചുറി നേടി വരവറിയിച്ച ദേവോണ്‍ കോണ്‍വേയോ ആയിരിക്കും ലോക ഫൈനലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരവുകയെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട് സ്‌റ്റൈറിസ്.

ഇന്‍ഡ്യ, ന്യൂസിലന്‍ഡ് താരങ്ങളില്‍ രഹാനെയും(1095), രോഹിത് ശര്‍മ്മയും(1030) മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപില്‍ ആയിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളൂ. കെയ്ന്‍ വില്യംസണ് (817) ന്യൂസിലന്‍ഡ് താരങ്ങളില്‍ മുന്നിലുള്ളത്. 

News, World, International, New Zealand, Sports, Players, Virat Kohli, Irfan  Pathan, Cricket, WTC final: Former players name their picks for the top-run scorer in India-New Zealand clash


സതാംപ്ടണില്‍ ജൂണ്‍ 18 മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള ഇന്‍ഡ്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താകൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

Keywords: News, World, International, New Zealand, Sports, Players, Virat Kohli, Irfan  Pathan, Cricket, WTC final: Former players name their picks for the top-run scorer in India-New Zealand clash

Post a Comment