ന്യൂസിലന്‍ഡുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്‍ഗ്ലന്‍ഡ് ടീമിനെ ട്രോളി മുന്‍ ഇന്‍ഡ്യന്‍ ഓപെണര്‍ വസീം ജഅഫര്‍

 



മുംബൈ: (www.kvartha.com 08.06.2021) ന്യൂസിലന്‍ഡുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്‍ഗ്ലന്‍ഡ് ടീമിനെ ട്രോളി മുന്‍ ഇന്‍ഡ്യന്‍ ഓപെണര്‍ വസീം ജഅഫര്‍. ലോര്‍ഡ്‌സില്‍ അവസാന ദിവസം വിജയിക്കാന്‍ 273 റണ്‍സായിരുന്നു ഇന്‍ഗ്ലന്‍ഡ് ടീമിനു വേണ്ടിയിരുന്നത്. എന്നാല്‍ ഇന്‍ഗ്ലന്‍ഡ് മൂന്ന് വികെറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്ത് സമനില നോടുകയായിരുന്നു.

മത്സരം ഇന്‍ഗ്ലന്‍ഡിലായിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപിന്റെ ഭാഗമല്ലാതിരുന്നിട്ടും വിജയിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്നതാണ് ജഅഫറിനെ ചൊടിപ്പിച്ചത്. ഓവെറില്‍ 3.6 റണ്‍സ് മതിയായിരുന്നു ഇന്‍ഗ്ലന്‍ഡിന്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇവര്‍ ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റിനെയും ഇത് ബാധിക്കില്ലായിരുന്നു. എന്തായാലും ടെസ്റ്റ് ക്രികെറ്റിന് ഇത് നല്ലതല്ലയെന്ന് വസീം ജഅഫര്‍ ട്വീറ്റ് ചെയ്തു.

ഇന്‍ഗ്ലന്‍ഡ് മുന്‍ നായകന്‍ നാസര്‍ ഹുസൈനും ജയത്തിനു വേണ്ടി ശ്രമിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. സ്റ്റോക്‌സും ബട്‌ലറും ഇല്ലാത്തുകൊണ്ടാകാം സമനിലയ്ക്ക് ഇന്‍ഗ്ലന്‍ഡ് ശ്രമിച്ചതെന്നും നാസര്‍ പറഞ്ഞു.

ന്യൂസിലന്‍ഡുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്‍ഗ്ലന്‍ഡ് ടീമിനെ ട്രോളി മുന്‍ ഇന്‍ഡ്യന്‍ ഓപെണര്‍ വസീം ജഅഫര്‍


മൂന്നാം ദിനം മഴമൂലം പൂര്‍ണമായും നഷ്ടമായി. അവസാന ദിനം 70 ഓവെറില്‍ 273 റണ്‍സ് വിജയലക്ഷ്യമാണ് കിവീസ് നായകന്‍ വില്യംസണ്‍ മുന്നോട്ടുവെച്ചത്. രണ്ടാം ഇനിംഗ്‌സില്‍ ആറ് വികെറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്ത ന്യൂസിലന്‍ഡ് ഇനിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 70 ഓവെറില്‍ 273 റണ്‍സ് അസാധ്യമല്ലാതിരുന്നിട്ടും ഇന്‍ഗ്ലന്‍ഡ് ജയത്തിനായി ശ്രമിക്കാത്തത് ആരാധകര്‍ക്കും നിരാശ തോന്നി.

ഇന്‍ഗ്ലന്‍ഡ് ഓപെണര്‍മരായ ബേണ്‍സ് 81 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഡൊമനിക് സിബ്ലി 207 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട് 71 പന്തില്‍ 40 റണ്‍സും സാക് ക്രോളി 25 പന്തില്‍ രണ്ട് റണ്‍സുമെടുത്ത് പുറത്തായി. 

പരമ്പരയിലെ അവസാന മത്സരം 10-ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും.

Keywords:  News, National, India, Mumbai, England, Sports, New Zealand, Cricket, Troll, Wasim Jaffer uses 'Hera Pheri' meme to take a dig at England after Lord's draw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia