പട്ടികുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്തും ചെയ്യും; മതിലിലൂടെ മുറ്റത്തേക്ക് ചാടാന്‍ നോക്കുന്ന ഭീമന്‍ കരടിയെ നേരിട്ട് 17കാരി, വിഡിയോ വൈറല്‍

 



മുംബൈ: (www.kvartha.com 03.06.2021) വീടിന്റെ മതിലിലൂടെ മുറ്റത്തേക്ക് ചാടാന്‍ നോക്കുന്ന ഭീമന്‍ കരടിയെ തള്ളിയിട്ട് പട്ടികുഞ്ഞുങ്ങളെ രക്ഷിച്ച് 17കാരി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീട്ടിലെ ക്യാമറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

കൂറ്റന്‍ കരടിയും കുഞ്ഞുങ്ങളും വീടിന്റെ മതിലിലൂടെ മുറ്റത്തേക്ക് ചാടാന്‍ നോക്കുകയാണ്. ആസമയം  വലിയൊരു വളര്‍ത്തുപട്ടിയും കുഞ്ഞുങ്ങളുമെത്തി കരടിയെ ഓടിക്കാന്‍ നോക്കുനന്ത് വിഡിയോയില്‍ കാണാം. ഇതോടെ പട്ടിക്കുഞ്ഞുങ്ങളുടെ നേര്‍ക്ക് തിരിയുകയാണ് കരടി. ഇതോടെ വീട്ടിനകത്തുനിന്ന് ഓടിയെത്തുന്ന യുവതിയെയാണ് പിന്നീട് കാണാനാവുക. 

പട്ടികുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്തും ചെയ്യും; മതിലിലൂടെ മുറ്റത്തേക്ക് ചാടാന്‍ നോക്കുന്ന ഭീമന്‍ കരടിയെ നേരിട്ട് 17കാരി, വിഡിയോ വൈറല്‍


ഭയം ലവലേശമില്ലാതെ കരടിക്കരികിലേക്ക് ഓടിയടുക്കുന്ന പെണ്‍കുട്ടി കരടിയെ തള്ളി മതിലിനപ്പുറത്തേക്ക് മറിച്ചിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 17 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ഇത്തരമൊരു ധീരത കാട്ടിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യുവതി കാട്ടിയ ധീരതയെ പ്രശംസിക്കുകയാണ് എല്ലാവരും. 

Keywords:  News, National, India, Mumbai, Social Media, Video,  Animals, Viral video: Watch how this woman takes on a giant bear to save dogs!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia