Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്, രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ? കൊടകര കുഴല്‍പണ കേസിനെ ചൊല്ലി നിയമസഭയില്‍ കൊമ്പുകോര്‍ത്ത് പ്രതിപക്ഷവും മുഖ്യമന്ത്രിയും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Criticism,Corruption,BJP,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 07.06.2021) കൊടകര കുഴല്‍പണ കേസിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാഗ് വാദം. കൊടകര കുഴല്‍പണക്കേസില്‍ സര്‍കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആദ്യം രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ എന്നായിരുന്നു സതീശന്റെ ചോദ്യം.

V D Satheesan criticizes police enquiry in Kodakara black money case, Thiruvananthapuram, News, Politics, Criticism, Corruption, BJP, Chief Minister, Pinarayi Vijayan, Kerala

നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്‌നമെന്നും ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോടിസിനെ പിന്തുണച്ച് സംസാരിക്കവേ സതീശന്‍ പറഞ്ഞു. കൊടകര കുഴല്‍പണ കേസില്‍ സര്‍കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുതെന്നും ഷാഫി തുറന്നടിച്ചു.

കുഴല്‍പണക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നു. എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്നാണ് വാര്‍ത്ത. ആറ് കോടി മറ്റ് ജില്ലയില്‍ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധര്‍മരാജന്‍ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞത്. അറിയപ്പെടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാള്‍ എന്നും സതീശന്‍ പറഞ്ഞു.

അയാളുടെ കൈയില്‍ 25 ലക്ഷമല്ല ഉണ്ടായിരുന്നത്. മൂന്നരക്കോടി വണ്ടിയിലുണ്ടായിരുന്നു എന്ന് മൊഴികിട്ടിയിട്ടും അത് എവിടെ നിന്ന് വന്നു, സോഴ്‌സ് ഉള്ളതാണോ എന്നിട്ട് അയാള്‍ പ്രതിയായോ. ധര്‍മരാജനെ വിളിച്ച ഓഫീസ് സെക്രടറി, സംഘടനാ സെക്രടറി, മുറി ബുക്ക് ചെയ്തുകൊടുത്തവര്‍. പണം വരുന്നത് കാത്തുനിന്ന ആലപ്പുഴയിലെ ബിജെപി ട്രഷറര്‍. സംസ്ഥാന അധ്യക്ഷന്റെ സെക്രടറി, ഡ്രൈവര്‍ ഇവരെയെല്ലാം ചോദ്യം ചെയ്തുവെന്നും പ്രതിപക്ഷം പറഞ്ഞു.

ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി മറുപടിയില്‍ ശ്രദ്ധിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് ഒരു ശ്മശാനത്തില്‍ വിമാനം വീണപ്പോള്‍ 2000 ശവശരീരങ്ങള്‍ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്. തുക കൂടുതലാണ് എന്ന് പറയാന്‍ സമര്‍ഥിക്കുകയാണ്.

പല വിമാനങ്ങള്‍ പല വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഹെലിക്കോപ്ടറുകള്‍ ഇറങ്ങി. മറ്റ് വാഹനങ്ങള്‍ ഇറങ്ങി. എത്ര കോടി രൂപ ഈ തെരഞ്ഞെടുപ്പില്‍ ആളുകളെ സ്വാധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പണം എത്തിച്ച സംഭവം നടന്നത്.

പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പൊലീസ് എന്‍ഫോഴ്‌സെമ്ന്റ് ഡയറക്ടറേറ്റിന് റഫര്‍ ചെയ്യേണ്ടേ. അഞ്ച് കോടിയില്‍ താഴെയായതുകൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ് പൊലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാം.

ഐപിഎസ് റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥ അന്വേഷിച്ച കേസ് അന്വേഷിക്കാന്‍ ഇപ്പോള്‍ പ്രത്യേക സംഘത്തെ വച്ചിരിക്കുന്നു. അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നാകുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം സര്‍കാര്‍ കൊടകര കേസില്‍ ഒത്തുകളിക്കുന്നെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവിനോട് വിവരം പോകെറ്റിലുണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്തുവിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒത്തുതീര്‍പുകാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി ഐ ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ ഡി കേരളാ പൊലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: V D Satheesan criticizes police enquiry in Kodakara black money case, Thiruvananthapuram, News, Politics, Criticism, Corruption, BJP, Chief Minister, Pinarayi Vijayan, Kerala.

Post a Comment