സിവില്‍ സെര്‍വീസസ് അഭിമുഖം പുനഃരാരംഭിക്കാന്‍ യു പി എസ് സി തീരുമാനം

 


ന്യൂഡല്‍ഹി: (www.kvartha.com 10.06.2021) സിവില്‍ സെര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു പി എസ് സി). 2020-ലെ സിവില്‍ സെര്‍വീസസ് അഭിമുഖമാണ് പുനഃരാരംഭിക്കുന്നത്. 2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ രാജ്യത്തെ കോവിഡ് വ്യാപനം മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

സിവില്‍ സെര്‍വീസസ് അഭിമുഖം പുനഃരാരംഭിക്കാന്‍ യു പി എസ് സി തീരുമാനം

'സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2020-ലെ സിവില്‍ സെര്‍വീസസ് പേഴ്‌സണല്‍ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്' യു പി എസ് സി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്ക്തമാക്കി. സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തില്‍ 2046 ഉദ്യോഗാര്‍ഥികളാകും പങ്കെടുക്കുക.

ഈ വര്‍ഷം ജൂണ്‍ 27-ന് നടത്താനിരുന്ന സിവില്‍ സെര്‍വീസസ് പ്രിലിമിനറി, മേയ് ഒന്‍പതിന് നടത്താനിരുന്ന ഇ പി എഫ് ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ്- വ്യാപനം മൂലം യു പി എസ് സി മാറ്റിവെച്ചത്.

Keywords:  New Delhi, Education, COVID-
19,Country, personnel, test, UPSC has decided to resume the Civil Services interview
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia