ലോക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം വരെ തടവും വന്‍തുക പിഴയും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്

 



അബൂദബി: (www.kvartha.com 09.06.2021) ലോക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം വരെ തടവും വന്‍തുക പിഴയും. രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. കുട്ടികളെ ശ്രദ്ധയില്ലാതെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

'വദീമ നിയമം' എന്നറിയപ്പെടുന്ന യുഎഇയിലെ ബാലാവകാശ നിയമം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ  അവകാശങ്ങളും സംരക്ഷിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. 
അതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാതെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം ഷോപിങിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ രക്ഷിതാക്കള്‍ പുറത്തുപോകുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. 

ലോക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം വരെ തടവും വന്‍തുക പിഴയും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്


മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് അപകടകരമാണ്. വീടുകളുടെ കോമ്പൗന്‍ഡുകളിലാണെങ്കിലും മറ്റ് സ്ഥലങ്ങളിലാണെങ്കിലും അശ്രദ്ധമായ ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ മരണകാരണമാവുന്നതുള്‍പെടെ വളരെ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, World, Gulf, Abu Dhabi, Police, UAE, Warning, Children, Parents, Fine, UAE: 10 years jail, Dh1 million fine for leaving kids in locked vehicles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia