അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു അമ്പരപ്പില്‍; താലിചാര്‍ത്താനായി പന്തലില്‍ രണ്ടു വരന്‍മാര്‍, പിന്നീട് അവിടെ സംഭവിച്ചത് ഇതാണ്


ലഖ്‌നൗ: (www.kvartha.com 06.06.2021) അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു ഒരു നിമിഷം അമ്പരന്നു. ഒരാളെ വിവാഹം ചെയ്യാനായി പന്തലില്‍ എത്തിച്ചേര്‍ന്നത് രണ്ടു വരന്‍മാര്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്.

വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്‌ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്‌ലുവും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്‌നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടുവില്‍ ഒരാള്‍ക്ക് വരണമാല്യം അര്‍പിച്ച യുവതി രണ്ടാമത്തെയാളെ വിവാഹം ചെയ്തു.  

News, National, India, Uttar Pradesh, Lucknow, Bride, Grooms, Marriage, Police, Two Grooms With 'Baraat' Reach Bride's House; Know What Happens Next


മോഹിനിയും അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. ഇരുവരുടെയും ബന്ധം എതിര്‍ത്ത മോഹിനിയുടെ ബന്ധുക്കള്‍ ബബ്‌ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തയറിഞ്ഞതോടെയാണ് അജിത്ത് ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് അജിത്തിനെ വിവാഹം ചെയ്ത് വധു അവരുടെ കൂടെ പോയതോടെ ബാബ്‌ലുവും കുടുംബവും പ്രശ്‌നമുണ്ടാക്കി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Keywords: News, National, India, Uttar Pradesh, Lucknow, Bride, Grooms, Marriage, Police, Two Grooms With 'Baraat' Reach Bride's House; Know What Happens Next

Post a Comment

Previous Post Next Post