കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

 



കൊല്ലം: (www.kvartha.com 01.06.2021) കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.


തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്സ്ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. 15 മുതല്‍ 150 രൂപവരെയാണ് ടോള്‍ ഈടാക്കുന്നത്.

കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ


ഈ വര്‍ഷം ജനുവരി ആദ്യവാരത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനം എങ്കിലും ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയും അവര്‍ പിന്മാറുകയുമായിരുന്നു. ശേഷം മെയ് 31നാണ് വീണ്ടും നിര്‍ദേശം ലഭിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസെത്തി മാറ്റി. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords:  News, Kerala, State, Kollam, Finance, Technology, Business, Protest, DYFI, Toll collection starts on Kollam bypass; DYFI in protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia