ബസ് വ്യവസായ മേഖലയ്ക്ക് അവഗണന: ഡീസലിന് സബ്സിഡിയോ നികുതിയിളവോ ഇല്ല, സെർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്ന് ഫെഡറേഷൻ

 


തിരുവനന്തപുരം: (www.kvartha.com 04.06.2021) ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ വിലവർധനവും ലോക്ഡൗണും വന്നതോടെ കട്ട പുറത്തായതാണു ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല. എന്നാൽ ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

ബസ് വ്യവസായ മേഖലയ്ക്ക് അവഗണന: ഡീസലിന് സബ്സിഡിയോ നികുതിയിളവോ ഇല്ല, സെർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്ന് ഫെഡറേഷൻ

ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സർകാരിനെ അറിയിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സെർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ അറിയിച്ചു.

Keywords:  News, Bus, Kerala, State, Diesel, Petrol Price, Petrol, Budget, Thiruvananthapuram, Kerala budget 2021, Private bus, Private bus operators federation, There is no subsidy or tax deduction for diesel: Private bus operators federation against Kerala budget 2021.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia