വടിവാള്‍ ഉപയോഗിച്ച് ജന്മദിന കേക് മുറിച്ച് ആഘോഷം; മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനും തമിഴ്‌നാട്ടില്‍ 6 യുവാക്കള്‍ അറസ്റ്റില്‍

 



ചെന്നൈ: (www.kvartha.com 09.06.2021) വടിവാള്‍ ഉപയോഗിച്ച് ജന്മദിന കേക് മുറിച്ച് അടിപൊളിയായി ആഘോഷിച്ചു. പിന്നാലെ ആഘോഷിച്ച ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18), ദിനേശ് (19), രാജേഷ് (18), കാര്‍ത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം.

മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വടിവാള്‍ ഉപയോഗിച്ച് ജന്മദിന കേക് മുറിച്ച് ആഘോഷം; മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനും തമിഴ്‌നാട്ടില്‍ 6 യുവാക്കള്‍ അറസ്റ്റില്‍


ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോര്‍ഡ് ക്വോര്‍ടേഴ്‌സില്‍ സുനിലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാള്‍ദിന കേക് വടിവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് കേക് മുറിച്ച് ആഘോഷം ഗംഭീരമാക്കിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

Keywords:  News, National, India, Chennai, Birthday, Birthday Celebration, Police, Case, Complaint, Tamilnadu, Social Media, Six Chennai youths arrested for cutting birthday cake with machete
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia