ശാർജ മുനിസിപാലിറ്റി 16,500 ൽ അധികം നിയമലംഘകരെയും ബാച്ലർമാരെയും കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുന്നു

 


ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 08.06.2021) പൊലീസിന്റെയും ശാർജ ഇലക്ട്രിസിറ്റി, വാടെർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെയും സഹകരണത്തോടെ സിറ്റി മുനിസിപാലിറ്റി, ശാർജ നഗരത്തിലെ കുടുംബ പ്രദേശങ്ങളിൽ നിന്ന് ബാച്ലർമാരെയും നിയമലംഘകരെയും ഒഴിപ്പിക്കുന്നതിനുള്ള പരിശോധന യജ്ഞത്തിനു തുടക്കം കുറിച്ചു.
                                                                            
ശാർജ മുനിസിപാലിറ്റി 16,500 ൽ അധികം നിയമലംഘകരെയും ബാച്ലർമാരെയും കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുന്നു


സുപ്രീം കൗൺസിൽ അംഗവും ശാർജയുടെ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഈ നീക്കം.

തീരുമാനം പുറപ്പെടുവിച്ചതുമുതൽ 16,500 ലധികം നിയമലംഘകരെയും ബാച്ലർമാരെയും കുടിയൊഴിപ്പിക്കാൻ സിവിൽ അതോറിറ്റിയുടെ പരിശോധന കാരണമായതായി ശാർജ മുനിസിപാലിറ്റി ഡയറക്ടർ ജനറൽ സാബിത് സാലിം അൽ തുരൈഫി പറഞ്ഞു. എല്ലാ നിലയിലുള്ള അനധികൃത ഭവനങ്ങൾക്കെതിരെയും ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ പരിശോധനാ സംഘങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

Keywords:  Sharjah, Gulf, News, Electricity, Water, Municipality, Family, House, Law, Director, Investigates, Report: Qasim Moh'd Udumbunthala, Sharjah Municipality evicts more than 16,500 offenders and bachelors from family living area.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia