'ഈ തലമുറയുടെ വിധി, സ്‌കൂളില്‍ സമപ്രായക്കാര്‍കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ'; മകന്റെ വിദ്യാരംഭം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സീരിയല്‍ താരം ജിഷിന്‍ മോഹന്‍; ഏറ്റെടുത്ത് ആരാധകര്‍

 


കൊച്ചി: (www.kvartha.com 08.06.2021) മിനിസ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിഷിന്‍ മോഹന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളില്‍ ജിഷിന്‍ എന്നും പ്രിയപ്പെട്ടവനാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിരവധി പോസ്റ്റുകളും ആരാധകരോട് താരം പങ്കുവെക്കാറുണ്ട്.
'ഈ തലമുറയുടെ വിധി, സ്‌കൂളില്‍ സമപ്രായക്കാര്‍കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ'; മകന്റെ വിദ്യാരംഭം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സീരിയല്‍ താരം ജിഷിന്‍ മോഹന്‍; ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ ഇതാ മകന്‍ ജിയന്റെ വിദ്യാരംഭം കുറിക്കുന്ന ഫോടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഒപ്പം തന്റെ ആദ്യ വിദ്യാരംഭത്തിന്റെ അനുഭവം കൂടി ആരാധകരോട് പങ്കു വെക്കുന്നുണ്ട്.

വിദ്യാരംഭം, എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ആരംഭിച്ചു.. ഈ തലമുറയുടെ വിധി. സ്‌കൂളില്‍ സമപ്രായക്കാര്‍കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോള്‍ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓര്‍മ വന്നു.

അന്ന് നമ്മുടെ ഗ്രാമത്തില്‍ എടേത്ത് നാരാണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവര്‍ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയില്‍ എഴുതിക്കാന്‍ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.

Keywords:  Serial Actor Jish Mohan's Facebook post goes viral, Kochi, News, Facebook Post, Humor, Social Media, Cine Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia