യോഗി ആദിത്യനാഥിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വിറ്റര്‍ പോസ്റ്റിന് രണ്ടു രൂപ പ്രതിഫലം ലഭിക്കും; ഓഡിയോ ക്ലിപ് വൈറലായതിന് പിന്നാലെ അറസ്റ്റ്


ലഖ്‌നൗ: (www.kvartha.com 08.06.2021) യോഗി ആദിത്യനാഥിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വിറ്റര്‍ പോസ്റ്റിന് രണ്ടു രൂപ പ്രതിഫലം ലഭിക്കുമെന്ന ഓഡിയോ ക്ലിപ് വൈറലായതിന് പിന്നാലെ അറസ്റ്റ്. വ്യാജ ഓഡിയോ ക്ലിപാണെന്ന് ചൂണ്ടിക്കാട്ടി  കാണ്‍പൂര്‍ പൊലീസ് ഞായറാഴ്ച ആഷിശ് പാണ്ഡെ, ഹിമാന്‍ഷു സായ്‌നി എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയിലാണ് ആശിഷ് പാണ്ഡെ ജോലി ചെയ്യുന്നത്. കുറച്ചുനാള്‍ മുമ്പുവരെ പാണ്ഡെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്തിരുന്നു. അതേസമയം, അറസ്റ്റില്‍ സര്‍കാരോ മുഖ്യമന്ത്രിയുടെ ഓഫിസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രഫഷനല്‍ എതിരാളിയായ അതുക് കുശ്വാഹയുടെ പരാതിയിലാണ് പാണ്ഡെയുടെ അറസ്റ്റ്. മേയ് 30ന്  പുറത്തുവന്ന ഓഡിയോ ക്ലിപ് തന്നെ അപമാനിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് ഇയാളുടെ ആരോപണം.   ആദിത്യനാഥിനെ പുകഴ്ത്തി പോസ്റ്റുചെയ്യുന്ന ഓരോ ട്വീറ്റിന്റെയും പ്രതിഫലത്തെക്കുറിച്ച് ടീമിലെ രണ്ട് അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫോണ്‍കോളാണ് ചോര്‍ന്നത്. സെല്ലിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ സൂര്യ പ്രതാപ് സിങ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

ആദിത്യനാഥിനെ പുകഴ്ത്തുന്ന ട്വീറ്റൊന്നിന് രണ്ട് രൂപ വീതം പ്രതിഫലം ലഭിക്കുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പറയുന്നത്. നടനും ബി ജെ പി അംഗവുമായ ഗജേന്ദ്ര ചൗഹാന്‍ ആ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുമെന്നും അത് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും പറയുന്നുണ്ട്.  

News, National, India, Uttar Pradesh, Lucknow, Police, Arrested, Social Media, BJP, Yogi Adityanath, Politics, Twitter, Technology, Business, Finance, Rs 2 A Tweet To Support Yogi Adityanath? Arrests Over 'Fake' Audio Clip


അതേസമയം, അറസ്റ്റിനെതിരെ യു പിയിലെ പ്രമുഖ ബി ജെ പി വനിത നേതാവ് രംഗത്തെത്തി. 'എന്റെ ഭര്‍ത്താവ് ആശിഷ് പാണ്ഡെ നാലുവര്‍ഷമായി യോഗി ആദിത്യനാഥ് എന്ന പേരിനെ ബഹുമാനിക്കുന്നു. ഇത് ബഹുമാനം, ഭക്തി, ആത്മാര്‍ഥത എന്നിവയുടെ പരീക്ഷണമായിരിക്കണം. എനിക്ക് അദ്ദേഹത്തെ കാണാന്‍ അനുവാദം നല്‍കണമെന്ന് യോഗി ആദിത്യനാഥിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അതുവഴി എന്റെ ഭര്‍ത്താവിന്റെ ഭാഗം വിശദീകരിക്കാന്‍ സാധിക്കും' -ബി ജെ പി എന്‍ ജി ഒ വിങ് കോര്‍ഡിനേറ്റും യു പി ശിശുസംരക്ഷണ സമിതി അംഗവുമായ ഡോ. പ്രീതി ട്വീറ്റ് ചെയ്തു.

     

Keywords: News, National, India, Uttar Pradesh, Lucknow, Police, Arrested, Social Media, BJP, Yogi Adityanath, Politics, Twitter, Technology, Business, Finance, Rs 2 A Tweet To Support Yogi Adityanath? Arrests Over 'Fake' Audio Clip

Post a Comment

Previous Post Next Post