ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത 10 മാസത്തേക്ക് വീണ്ടും രോഗം വരാൻ സാധ്യത കുറവ്: പഠന റിപോർട്

 


ന്യൂഡെൽഹി: (www.kvartha.com 05.06.2021) ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനറിപോർട്. ഇൻഗ്ലഡിലെ കെയർഹോം താമസക്കാരിലും ജീവനക്കാരിലും കഴിഞ്ഞ വർഷം ഒക്ടോബറിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ ഉണ്ടായ കോവിഡ് അണുബാധയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളജ് ലൻഡനിലെ ഗവേഷകർ പഠനം നടത്തിയത്.

ഒരിക്കൽ കോവിഡ് അണുബാധയുണ്ടായ കെയർ ഹോം താമസക്കാർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്ന് പഠന റിപോർട് പറയുന്നു. ജീവനക്കാരുടെ കാര്യത്തിലാകട്ടെ ഇത് 60 ശതമാനം കുറവാണ്.

ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത 10 മാസത്തേക്ക് വീണ്ടും രോഗം വരാൻ സാധ്യത കുറവ്: പഠന റിപോർട്

പഠനത്തിന്റെ ഭാഗമായി 100 കെയർ ഹോമുകളിലെ ശരാശരി 86 വയസ് പ്രായമുള്ള 682 താമസക്കാരും 1429 ജീവനക്കാരും കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ആന്റിബോഡി രക്തപരിശോധന നടത്തി. ഇവരിൽ മൂന്നിലൊന്നും ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഇവർക്ക് കോവിഡ് അണുബാധ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്.

നേരത്തെ രോഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. എന്നാൽ കോവിഡ് അണുബാധയുണ്ടാകാത്ത 1477 പേരിൽ 93 താമസക്കാർക്കും 111 ജീവനക്കാർക്കും പിന്നീട് രോഗബാധയുണ്ടായി.

ഈ സാഹചര്യത്തിൽ പ്രകൃതിദത്തമായ പ്രതിരോധം കോവിഡിനെതിരെ രോഗബാധിതരിൽ പിന്നീട് ഉണ്ടാകുന്നുണ്ട് എന്നത് ശുഭവാർത്തയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മരിയ ക്രുടികോവ് വ്യക്തമാക്കി.

Keywords:  News, Corona, COVID-19, National, India, Study, Report, Prior infection cuts COVID-19 infection risk for up to 10 months: Lancet study.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia