35 വർഷത്തിന് മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തത് 92 അസ്ഥികൂടങ്ങളുമായി: ലോകം ഏറ്റെടുത്ത കഥയ്ക്ക് പിന്നിലെ സത്യമെന്താണ് ?

 


ബെർലിൻ: (www.kvartha.com 02.06.2021) പുറപ്പെട്ട് 34 വർഷങ്ങൾക്ക് ശേഷം ലാൻഡ് ചെയ്യപ്പെട്ട ഒരു വിമാനം, എന്നാൽ വിമാനത്തിൽ ഉണ്ടായത് 92 അസ്ഥികൂടങ്ങൾ. 1989 -ൽ ടാബ്ലോയിഡ് വീക്‌ലി വേൾഡ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണിത്. ആര് കേട്ടാലും വിശ്വസിക്കാത്ത കാര്യമാണെങ്കിലും വിശ്വസനീയമായ റിപോർടുകളോടെ പ്രചരിക്കുമ്പോൾ നമ്മൾ അറിയാതെ വിശ്വസിച്ചു പോകും.

അത്തരത്തിൽ പ്രചരിച്ച ഒരു കഥയാണ് സാന്റിയാഗോ ഫ്ലൈറ്റ് 513 -ന്റേത്. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ പത്രമാണ് ടാബ്ലോയിഡ് വീക്‌ലി വേൾഡ് ന്യൂസ്. അതുകൊണ്ട് തന്നെ ആ പത്രത്തിൽ വന്ന വാർത്തയായതിനാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാൽ, ഇന്റർനെറ്റ് പിന്നീട് ആ കഥ ഏറ്റെടുക്കുകയും, നടന്നുവെന്ന പേരിൽ ഇപ്പോഴും പല യൂടൂബേഴ്സും സൈറ്റുകളും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.

അന്ന് പ്രചരിച്ച ആ കഥ ഇങ്ങനെ:

1954 സെപ്റ്റംബർ 4 -ന്, സാന്റിയാഗോ എയർലൈൻസ് ഫ്ലൈറ്റ് 513, പശ്ചിമ ജർമനിയിലെ ആച്ചെനിൽ നിന്ന് ബ്രസീലിലെ പോർടോ അലെഗ്രെയിലേക്ക് പുറപ്പെട്ടു. 88 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായാണ് വിമാനം യാത്ര പുറപ്പെട്ടത്. എന്നാൽ, പതിനെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അത് എത്തിച്ചേരേണ്ടിടത്ത് എത്തിയില്ല. ഒരു ദിവസം കഴിഞ്ഞു എത്തിയില്ല, പിറ്റേദിവസവും എത്തിയില്ല. ഇടയ്ക്ക് വച്ച് കാണാതായ വിമാനത്തിന് എടിസിയുമായുള്ള (എയർ ട്രാഫിക് കൺട്രോൾ) ബന്ധവും നഷ്ടപ്പെട്ടു. തുടർന്ന് ജർമനിയും, ബ്രസീലും വിമാനം കണ്ടെത്താനുള്ള ശ്രമത്തിലായി.

എന്നാൽ, നിരാശയായിരുന്നു ഫലം. ഒടുവിൽ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചതായും വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെട്ടതായും പ്രഖ്യാപിച്ചു. എന്നാൽ 1989 ഒക്ടോബർ 12 -ന് അലെഗ്രെ വിമാനത്താവളത്തിന് മുകളിൽ ഒരു വിമാനം ഇറങ്ങാൻ കഴിയാതെ ചുറ്റിത്തിരിയുന്നത് എടിസിയുടെ സ്‌ക്രീനിലൂടെ ജീവനക്കാർ കണ്ടു. വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും വിമാനത്തിന്റെ പൈലറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാൽ ആ വിമാനം ലാൻഡ് ചെയ്തു. പ്രതീക്ഷിക്കാതെ വന്നിറങ്ങിയ വിമാനം കണ്ട് എയർപോർട് അധികൃതർ ഞെട്ടി. അവർ വിമാനത്തിടുത്തേയ്ക്ക് ഓടിക്കൂടി. 35 വർഷത്തിന് മുൻപ് കാണാതായ വിമാനമാണ് ഇതെന്ന് അവർക്ക് ബോധ്യപ്പെട്ടു.

35 വർഷത്തിന് മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തത് 92 അസ്ഥികൂടങ്ങളുമായി: ലോകം ഏറ്റെടുത്ത കഥയ്ക്ക് പിന്നിലെ സത്യമെന്താണ് ?

അവർ വിമാനത്തിന്റെ അകത്തേയ്ക്ക് നടന്നു. എന്നാൽ, അതിനകത്ത് ജീവനക്കാർ കണ്ടത് 92 യാത്രക്കാരുടെയും അസ്ഥികൂടമായിരുന്നു. പൈലറ്റിന്റെ സീറ്റിൽ ക്യാപ്റ്റൻ മിഗുവൽ വിക്ടർ ക്യൂറിയുടെ അസ്ഥികൂടവുമുണ്ടായിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ കൈകൾ വിമാനത്തിന്റെ ഹാൻഡിലിലായിരുന്നു. വിമാനത്തിന്റെ എഞ്ചിൻ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ഇതാണ് അന്ന് ലോകത്തെ ഞെട്ടിച്ച് പ്രചരിച്ച കഥ.

ഈ സംഭവത്തിന് പല വ്യാഖ്യാനങ്ങളും ജനങ്ങൾ നൽകി. ചിലർ പ്രേതമാണ് എന്ന് പറയുമ്പോൾ മറ്റ് ചിലർ ടൈം ട്രാവൽ എന്നുപറഞ്ഞു. എന്നാൽ, ചിലർ ബെർമുഡ ട്രയാംഗിൾ പോലെ കാന്തിക ശക്തിയുള്ള ഏതെങ്കിലും പ്രദേശത്ത് അകപ്പെട്ടതാകാം എന്നും വിശ്വസിച്ചു. ഇങ്ങനെ ഒരു ഫ്ലൈറ്റ് തന്നെ ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലാതിരുന്നിട്ടും, കേവലം കെട്ടുകഥയായിരുന്നിട്ട് കൂടിയും ഇപ്പോഴും സാന്റിയാ​ഗോ ഫ്ലൈറ്റ് ഒരു ചൂടുള്ള വിഷയം തന്നെയാണ് ഇന്റർനെറ്റിലും മറ്റും. ഇപ്പോഴും സാന്റിയാ​ഗോ ഫ്ലൈറ്റ് എന്ന് തിരഞ്ഞാൽ നമുക്ക് അന്ന് പ്രസിദ്ധീകരിച്ച ചിത്രങ്ങളും മറ്റും നമുക്ക് കാണാം.

Keywords:  News, World, Fake, Air Plane, Plane, Skeleton, santiago flight 513, Plane that went missing 35 years ago landed with 92 skeletons: What is the truth behind the story that took over the world?.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia