ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് 9 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് ഗുരുതര പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

സീയൂള്‍:  (www.kvartha.com 10.06.2021) ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടകാരണത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. 

ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ്  9 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് ഗുരുതര പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഗ്വാങ്ജു നഗരത്തില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ബസിനു മുകളില്‍ തകര്‍ന്നു വീണത്.
റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേര്‍ ബസില്‍ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ ബസ് പൂര്‍ണമായി മൂടിപ്പോയി. കെട്ടിടത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളെ ഒഴിപ്പിച്ചു. 

ദക്ഷിണ കൊറിയയില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിന് മുകളില്‍ തകര്‍ന്ന് വീണ്  9 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് ഗുരുതര പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

നിരവധി ദുരന്തങ്ങളെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍മാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു വരികയാണ്.

Keywords:  News, World, International, South Korea, Accident, Building Collapse, Death, Bus, Injured, Police, Enquiry, Nine dead after bus crushed in South Korea building collapse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia